ആലപ്പുഴ: മള്ളിയൂർ ശങ്കരൻ നമ്പൂതിരിയുടെ പേരിൽ ഭാഗവത സത്രസമിതി നൽകിവരുന്ന ഈ വർഷത്തെ പുരസ്കാരം (50,000 രൂപയും ഒരു പവന്റെ ഗുരുവായൂരപ്പന്റെ ലോക്കറ്റും) ശ്രീകുമാരൻ തമ്പിക്ക്.ഏപ്രിൽ 13ന് വൈകിട്ട് 6ന് കലവൂർ മാരൻകുളങ്ങര ക്ഷേത്രത്തിൽ നടക്കുന്ന 42-ാമത് അഖില ഭാരത ഭാഗവത മഹാസത്ര വേദിയിൽ രമേശ് ചെന്നിത്തല എംഎൽഎ സമ്മാനിക്കും.
പത്തനംതിട്ട: ക്ഷീരകർഷകരുടെ വികസനത്തിനായി നിരവധി പദ്ധതികളാണ് സംസ്ഥാന സർക്കാർ നടപ്പാക്കുന്നതെന്ന് ക്ഷീരവികസന മന്ത്രി ജെ ചിഞ്ചുറാണി. കുന്നന്താനം മൃഗാശുപത്രിയുടെ പുതിയ കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
സംസ്ഥാനത്ത് പാലിന്റെ ആഭ്യന്തര ഉദ്പാദനത്തിൽ വലിയ വർധനയുണ്ട്....