തൃശ്ശൂർ : ഭാവ ഗായകൻ പി ജയചന്ദ്രന് യാത്രാമൊഴി നൽകി നാട്. പാലിയം കുടുംബ ശ്മശാനത്തിൽ ഔദ്യോഗിക ബഹുമതികളോടെ സംസ്കാരച്ചടങ്ങുകൾ നടന്നു. ഗാര്‍ഡ് ഓഫ് ഓണറിന് ശേഷം മകന്‍ ദിനനാഥന്‍ ചിതയ്ക്ക് തീ കൊളുത്തി. സംസ്കാരച്ചടങ്ങുകൾക്ക് വൻജനാവലി സാക്ഷ്യം വഹിച്ചു. ഇന്നു രാവിലെ അദ്ദേഹം പഠിച്ച ഇരിങ്ങാലക്കുട നാഷനൽ ഹയർ സെക്കൻഡറി സ്കൂളിലും പൊതുദർശനമുണ്ടായിരുന്നു. വ്യാഴാഴ്ച രാത്രി എട്ട് മണിയോടെയായിരുന്നു ഭാവഗായകന്റെ വിയോഗം .പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ വിയോഗത്തിൽ അനുശോചിച്ചു.