പാറ്റ്ന : ബീഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ 200ന് മുകളിൽ സീറ്റുകൾ നേടി എൻഡിഎ സഖ്യം.നിലവിൽ 202 സീറ്റിലാണ് എൻഡിഎ ലീഡ് ചെയ്യുന്നത് .പ്രതിപക്ഷ സഖ്യം 34 സീറ്റിൽ മാത്രമാണ് ലീഡ് ചെയ്യുന്നത് .91 സീറ്റുമായി ബിജെപി വലിയ ഒറ്റകക്ഷിയായപ്പോൾ ജെഡിയു 83 സീറ്റുകൾ നേടി .ആർജെഡി 27 സീറ്റിലും കോൺഗ്രസ് 4 സീറ്റിൽ മാത്രമായും ഒതുങ്ങി .എൻഡിഎക്ക് ഒപ്പമുള്ള എൽജെപി(റാംവിലാസ്) 19 സീറ്റിൽ മുന്നേറുകയാണ്.പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടി ഒരു മണ്ഡലത്തിലും മുന്നിലില്ല.






