Sunday, September 20, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaപക്ഷിപ്പനി നഷ്ടപരിഹാര...

പക്ഷിപ്പനി നഷ്ടപരിഹാര വിതരണം നാളെ(06) : 3.06 കോടി രൂപ വിതരണം ചെയ്യും

ആലപ്പുഴ: കോഴി, താറാവ്, കാട കർഷകർക്കുള്ള പക്ഷിപ്പനി നഷ്ടപരിഹാര വിതരണത്തിൻ്റെയും ജന്തുക്ഷേമ വാരാചരണ സെമിനാറിൻ്റെയും ഉദ്ഘാടനം നാളെ(06)  ഉച്ചയ്ക്ക് മൂന്നുമണിക്ക്  ക്ഷീരവികസന  വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി നിർവഹിക്കും. ചുങ്കത്തുള്ള സംസ്ഥാന കയർ മെഷീനറി നിർമ്മാണ കമ്പനി ഹാളിൽ നടക്കുന്ന ചടങ്ങിൽ എച്ച് സലാം എംഎൽഎ അധ്യക്ഷനാവും.

2024 ഏപ്രിൽ മേയ്, ജൂൺ, ജൂലൈ മാസങ്ങളിൽ ആലപ്പുഴ, കോട്ടയം, പത്തനംതിട്ട ജില്ലകളിലെ വിവിധ പഞ്ചായത്തുകളിൽ പക്ഷിപ്പനി സ്ഥിരീകരിക്കുകയും തുടർന്ന് ധാരാളം പക്ഷികൾ ചാവുകയും രോഗപ്രതിരോധ നടപടികളുടെ ഭാഗമായി പക്ഷികളെ ദയാവധം നടത്തുകയും ചെയ്തിരുന്നു.

ഇതുമൂലം ജീവനോപാധികൾ നഷ്ടപ്പെട്ട കർഷകർക്കുള്ള ധനസഹായ വിതരണത്തിന്റെ ഉദ്ഘാടനമാണ് ചടങ്ങില്‍ നടക്കുക. നഷ്ടപരിഹാരമായി 3.06 കോടി രൂപ വിതരണം ചെയ്യും. എം.പി.മാരായ കെ സി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ്, പി പി ചിത്തരഞ്ജൻ എംഎൽഎ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജി രാജേശ്വരി, ജില്ലാ കളക്ടർ അലക്സ് വർഗീസ് തുടങ്ങിയവർ പങ്കെടുക്കും.

ജന്തുക്ഷേമ വാരാചരണത്തിൻ്റെ ഭാഗമായി പരിപാടിക്ക് മുന്നോടിയായി ഉച്ചയ്ക്ക് രണ്ടുമണിക്ക് ‘പക്ഷിപ്പനിയും കരുതൽ നടപടികളും’, ‘ഏകാരോഗ്യവും ജന്തുജന്യരോഗങ്ങളും’ എന്നീ വിഷയങ്ങളിൽ സെമിനാറും നടക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമല മണ്ഡലപൂജ 27 ന് 10.10 നും 11.30 നും ഇടയില്‍

ശബരിമല : ഈ വര്‍ഷത്തെ മണ്ഡലപൂജയുടെ മുഹൂര്‍ത്തം 27 ന് രാവിലെ 10.10 നും 11.30 നും ഇടയിലായിരിക്കുമെന്ന് ശബരിമല തന്ത്രി കണ്ഠരര് മഹേഷ് മോഹനര് പറഞ്ഞു. പൂജയോടനുബന്ധിച്ചുള്ള ദീപാരാധന 11.30 ന്...

തന്ത്രി കണ്ഠര് രാജീവരര്‍ക്ക് ജയിലില്‍ ദേഹാസ്വാസ്ഥ്യം : മെഡിക്കൽ കോളജിലേക്ക് മാറ്റി

തിരുവനന്തപുരം : ശബരിമല സ്വർണ തട്ടിപ്പ് കേസിൽ അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരര്‍ക്ക് ജയിലില്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു .തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ എത്തിച്ച അദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക്...
- Advertisment -

Most Popular

- Advertisement -