ആലപ്പുഴ : തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇടതു പക്ഷം ഇല്ലാതാവുമെന്ന് രാഹുൽ ഗാന്ധി . ആലപ്പുഴയിൽ ജി സുധാകരൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി. ഇടതുപക്ഷത്തെ മുന്നോട്ട് നയിക്കുന്നത് വർഗീയതയുടെ അദൃശ്യ കരമാണെന്നും കേരളത്തിൽ ബിജെപി- സിപിഎം ബന്ധമുണ്ടെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
ഇടതുപക്ഷത്ത് രണ്ട് തരത്തിലുള്ള നേതാക്കളുണ്ട് .എങ്ങനെയും അധികാരത്തിലെത്താൻ ശ്രമിക്കുന്നവരാണ് ഒരു വിഭാഗം.ആശയങ്ങൾക്കായി ജീവിക്കുന്ന നേതാക്കളാണ് രണ്ടാമത്തെ വിഭാഗം. അവർ വഞ്ചിക്കപ്പെട്ടതായി രാഹുൽ പറഞ്ഞു






