അമരാവതി : ആന്ധ്രയിലെ അനകപ്പള്ളിയിൽ മരുന്നു നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ 17 മരണം. 41 പേർക്ക് പരിക്കേറ്റു. അച്യുതപുരം സ്‌പെഷ്യൽ ഇക്കണോമിക് സോണിലുള്ള എസ്സൻഷ്യ അഡ്വാൻസ്ഡ് സയൻസസ് പ്രൈവറ്റ് ലിമിറ്റഡിൽ ബുധനാഴ്ച ഉച്ചയ്ക്കാണ് അപകടം നടന്നത്.
381 തൊഴിലാളികൾ രണ്ടു ഷിഫ്റ്റിലായി ജോലിചെയ്യുന്ന സ്ഥാപനമാണ്. ഉച്ചഭക്ഷണ സമയത്തായിരുന്നു അപകടം. നിർമാണശാലയ്ക്കുള്ളിൽ കുടുങ്ങിയ 13 പേരെ രക്ഷപ്പെടുത്തി.സംഭവത്തിൽ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു.
അപകടത്തിൽ രാഷ്‌ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ ബന്ധുക്കൾക്ക് പ്രധാനമന്ത്രി 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു