കൊച്ചി : മംഗളവനം പക്ഷിസങ്കേതത്തില്‍ ഗേറ്റിലെ കമ്പി ശരീരത്തില്‍ തുളച്ചുകയറിയ നിലയില്‍ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെത്തി .സ്ഥിരം അലഞ്ഞുതിരിഞ്ഞു നടക്കുന്ന തമിഴ്‌നാട് സ്വദേശിയാണെന്ന് മരിച്ചതെന്ന് പോലീസ് അറിയിച്ചു . മദ്യപിച്ച ശേഷം വസ്ത്രങ്ങൾ ധരിക്കാതെ അലഞ്ഞുതിരിയുന്ന ഇയാൾ കടത്തിണ്ണയിലാണ് സ്ഥിരം കിടന്നിരുന്നതെന്ന് പറയപ്പെടുന്നു .ഗേറ്റ് ചാടിക്കടക്കാൻ ശ്രമിക്കുന്നതിനിടെ കാൽവഴുതി കമ്പികളിലേക്ക് വീണതാകാനാണ് സാധ്യതയെന്ന് പൊലീസ് സംശയിക്കുന്നു.