ചെങ്ങന്നൂർ : ട്രെയിൻ യാത്രയ്ക്കിടെ കാണാതായ ആളിന്റെ മൃതദേഹം റെയിൽവേ ട്രാക്കിനു സമീപം കണ്ടെത്തി.പുലിയൂര്‍ തിങ്കളാമുറ്റം തോട്ടിയാട്ട് മേലത്തേതില്‍ ബിനു ഫിലിപ്പിന്റെ(52) മൃതദേഹമാണ് ഒലിപ്പുറം റെയില്‍വേ ട്രാക്കിനു സമീപം കണ്ടെത്തിയത്.ബുധനാഴ്ച രാത്രി രാജധാനി എക്സ്പ്രസിൽ ചെങ്ങന്നൂരിൽ നിന്ന് എറണാകുളത്തേക്കുള്ള യാത്രാ മധ്യേയാണ് ബിനുവിനെ കാണാതായത്. മൊബൈൽ ഫോൺ സീറ്റിൽ നിന്നും ലഭിച്ചിരുന്നു.ഇന്നലെ പുലര്‍ച്ചെ റെയില്‍വേ ജീവനക്കാരുടെ പാളം പരിശോധനയ്‌ക്കിടെയാണ് മൃതദേഹം കണ്ടെത്തിയത്.






