കോന്നി : ഉത്തരാഖണ്ഡിലെ ഋഷികേശിൽ ഗംഗാനദിയിൽ വീണ് കഴിഞ്ഞ മാസം 29 ന് കാണാതായ കോന്നി സ്വദേശി ആകാശ് മോഹൻ്റെ മൃതദേഹം കണ്ടെത്തി.
ഋഷികേശിലെ എയിംസ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തിയ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി ഡൽഹിയിലേക്ക് കൊണ്ടു പോയി. സംസ്കാരം അടുത്ത ദിവസം നാട്ടിൽ നടക്കും.
ഉത്തരാഖണ്ഡ് പൊലീസും ദുരന്ത പ്രതികരണ സേനയും റിവർ റാഫ്റ്റിംഗ് സർവീസ് എന്നിവരും സംയുക്തമായി നടത്തിയ തിരച്ചിലിലാണ് മൃതദേഹം ഇന്ന് ഗംഗാനദിയിൽ നിന്ന് കണ്ടെത്തിയത്. ഗുഡ്ഗാവിലെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ ആകാശ് മോഹനും 50 പേരടങ്ങിയ സംഘവുമാണ് ഋഷികേശിൽ എത്തിയത്.