Tuesday, March 24, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകുളിക്കാനിറങ്ങി കാണാതായ...

കുളിക്കാനിറങ്ങി കാണാതായ രണ്ട് വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി

കോട്ടയം:  ‌മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങി കാണാതായ രണ്ട് വിദ്യാർത്ഥികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. മുണ്ടക്കയം സ്വദേശി ആൽബിൻ ജോസഫി (21) ന്റെ മൃതദേഹം ആണ് കിട്ടിയത്. ഇടുക്കി അടിമാലി സ്വദേശി അമൽ കെ ജോമോന് വേണ്ടി തെരച്ചിൽ തുടരുകയാണ്. നാട്ടുകാരും ഫയർഫോഴ്‌സും ചേർന്നു നടത്തിയ തെരച്ചിലിൽ ആണ് മൃതദേഹം കിട്ടിയത്.

ഇന്നലെയാണ് ഭരണങ്ങാനം അസീസി ഭാഷ പഠന കേന്ദ്രത്തിലെ 2 വിദ്യാർത്ഥികളെ വിലങ്ങുചിറ പാലത്തിനു സമീപത്തു വെച്ച് കാണാതായത്. ഇന്നലെ നാല് വിദ്യാർത്ഥികളാണ് മീനച്ചിലാറ്റിൽ കുളിക്കാനിറങ്ങിയത്. ഇവരിൽ രണ്ട് പേരെ കാണാതാവുകയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പുണെ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചവരിൽ ഒരാൾ കൊല്ലം സ്വദേശി

പുണെ : പുണെ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ചവരിൽ ഒരാൾ കൊല്ലം കുണ്ടറ സ്വദേശി ഗിരീഷ് കുമാർ പിളള. വ്യോമസേനയിൽ പൈലറ്റ് ആയി വിരമിച്ചയാളാണ് ഗിരീഷ്. ഇന്ന് രാവിലെ 7.30ഓടെ ആയിരുന്നു ഡൽഹി ആസ്ഥാനമായ...

കശ്മീർ വിഷയത്തിൽ യു.എൻ .ജനറൽ അസംബ്ലിയിൽ പാക് പരാമർശം : ആഞ്ഞടിച്ച് ഇന്ത്യ

ന്യൂയോര്‍ക്ക് : യു.എന്‍. ജനറൽ അസംബ്ലിയിൽ കശ്മീരിനെ കുറിച്ച് പരാമര്‍ശം നടത്തിയ പാകിസ്താന്‍ പ്രധാനമന്ത്രിക്ക് മറുപടി നല്‍കി ഇന്ത്യ.പാകിസ്താന്റേത് അങ്ങേയറ്റം കപടമായ നിലപാടാണെന്ന് യുഎന്നിലെ ഇന്ത്യൻ പ്രതിനിധി ഭാവിക മംഗളാനന്ദൻ വിമർശിച്ചു. അതിർത്തി കടന്നുള്ള...
- Advertisment -

Most Popular

- Advertisement -