Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsതീര്‍ത്ഥാടകര്‍ക്ക് ആശ്വാസമായി...

തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമായി തിളപ്പിച്ച ചുക്കുവെള്ളവും ബിസ്‌ക്കറ്റും

ശബരിമല: അയ്യനെ കാണാന്‍ മലകയറുന്ന തീര്‍ത്ഥാടകര്‍ക്ക് ആശ്വാസമായി ദേവസ്വം ബോര്‍ഡ് 24 മണിക്കൂറും വിതരണം ചെയ്യുന്ന തിളപ്പിച്ച ചുക്കുവെള്ളവും ബിസ്‌ക്കറ്റും. കുട്ടികളും പ്രായമായവരും ഉള്‍പ്പെടെയുള്ള ഭക്തര്‍ക്ക് പമ്പ മുതല്‍ സന്നിധാനം വരെ സുലഭമായി ചെറുചൂടോടെയുള്ള കുടിവെള്ളവും ബിസ്‌ക്കറ്റും ആവശ്യാനുസരണം നല്‍കുന്നു.

നീലിമല, അപ്പാച്ചിമേട്, ശബരിപീഠം, ക്യൂ കോംപ്ലക്‌സ്, മരക്കൂട്ടം, ശരംകുത്തി, നടപ്പന്തല്‍, മാളികപ്പുറം, പാണ്ടിത്താവളം,ചരല്‍മേട് തുടങ്ങിയ ഇടങ്ങളിലെല്ലാം കുടിവെള്ള വിതരണമുണ്ട്. പമ്പയിലും ശരംകുത്തിയിലുമാണ് ചുക്കുവെള്ളം തയ്യാറാക്കുന്നത്. പമ്പയില്‍ സാധാരണപോലെ തിളപ്പിച്ചും ശരംകുത്തിയില്‍ ബോയിലര്‍ പ്ലാന്റ് പ്രവര്‍ത്തിപ്പിച്ചുമാണ് കുടിവെള്ളം തയ്യാറാക്കുന്നത്. ശരംകുത്തിയില്‍ നിന്ന് ശബരിപീഠം, നടപ്പന്തല്‍എന്നിവടങ്ങളിലേക്ക് പൈപ്പിലൂടെയാണ് കുടിവെള്ളംവിതരണത്തിനായി എത്തുന്നത്.

10 ലക്ഷം ബിസ്‌ക്കറ്റും ഇതിനോടകം വിതരണം ചെയ്തതായും ആവശ്യത്തിന്ബിസ്‌കറ്റ് പാക്കറ്റുകള്‍ കരുതിയിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. വരിയില്‍ നില്‍ക്കുന്നവരുടെ അടുത്ത് ഇവ കൃത്യമായി എത്തിക്കുന്നുണ്ട്.

സന്നിധാനത്ത് കുടിവെള്ള വിതരണത്തിനായി 200ലധികം ടാപ്പുകളുമുണ്ട്. തീര്‍ഥാടകര്‍ക്ക് ഇവയില്‍ നിന്ന് വെള്ളം ശേഖരിക്കാം. ഇതോടൊപ്പം വലിയ നടപ്പന്തലില്‍ വരിയില്‍ നില്‍ക്കുന്നവര്‍ക്ക് ബോട്ടിലില്‍ കുടിവെള്ളം വിതരണം ചെയ്യുന്നുണ്ട്. നീലിമലമുതല്‍ പാണ്ടിത്താവളം വരെ മാത്രം കുടിവെള്ള വിതരണത്തിനായി 480 പേരെ തുടക്കത്തില്‍ നിയോഗിച്ചിരുന്നു. ഭക്തരുടെ തിരക്ക് കൂടിയതിനെ തുടര്‍ന്ന് 200 പേരെ അധികമായി വിന്യസിച്ചിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നെടുമ്പ്രത്ത് നിയന്ത്രണം വിട്ട കെ.എസ്.ആർ.ടി.സി ബസ് വിദ്യാർത്ഥികൾക്ക് മേൽ പാഞ്ഞുകയറി ഒരാൾക്ക് ഗുരുതര പരുക്ക്

തിരുവല്ല : അമ്പലപ്പുഴ - തിരുവല്ല സംസ്ഥാനപാതയിൽ ആക്സിൽ ഒടിഞ്ഞതിനെ തുടർന്ന് നിയന്ത്രണംവിട്ട കെ.എസ്.ആർ.ടി.സി ബസ്  വിദ്യാർഥികളിലേക്ക്  പാഞ്ഞ് കയറി ഒരാൾക്ക് ഗുരുതര പരുക്ക്.  കൂടെ സഞ്ചരിച്ചിരുന്ന മറ്റ് 3 പേർക്ക് പരിക്കേറ്റു....

പ്രതിപക്ഷ പ്രതിഷേധം : നാല് എംഎല്‍എമാരെ താക്കീത് ചെയ്തു

തിരുവനന്തപുരം : ഇന്നലെ നിയമസഭയിൽ സ്പീക്കറുടെ ഡയസിനു മുന്നില്‍ പ്രതിഷേധിക്കുകയും ബാനര്‍ ഉയര്‍ത്തുകയും ചെയ്ത സംഭവത്തില്‍ നാല് എംഎല്‍എമാരെ താക്കീത് ചെയ്തു.മാത്യു കുഴല്‍നാടന്‍, ഐ.സി.ബാലകൃഷ്ണന്‍, അന്‍വര്‍ സാദത്ത്, സജീവ് ജോസഫ് എന്നിവരെ താക്കീത്...
- Advertisment -

Most Popular

- Advertisement -