പത്തനംതിട്ട : ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ ജില്ലയിലെ ഡാമുകളില്‍ നിന്ന് നിയന്ത്രിത അളവില്‍ ജലം പുറത്തു വിടുന്നതിനാല്‍ അപകട സാധ്യത കണക്കിലെടുത്ത് പമ്പാനദിയില്‍ പള്ളിയോടങ്ങള്‍, വള്ളങ്ങള്‍, ബോട്ടുകള്‍, കടത്ത് എന്നിവ ഇറക്കുന്നതിനും ഉപയോഗിക്കുന്നതിനും ജാഗ്രത പുലര്‍ത്തണമെന്നും ആവശ്യമായ സുരക്ഷാ മുന്‍കരുതല്‍ സ്വീകരിക്കേണ്ടതാണെന്നും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്‌സണ്‍ കൂടിയായ ജില്ലാ കല്കടര്‍ എസ് പ്രേംകൃഷ്ണന്‍ നിര്‍ദേശം നല്‍കി.