ന്യൂഡൽഹി : സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.87.98% വിജയം.കഴിഞ്ഞവർഷം 87.33 ആയിരുന്നു വിജയശതമാനം. 99.91 ശതമാനം വിജയവുമായി തിരുവനന്തപുരം മേഖലയാണ് ഒന്നാമത്.ചെന്നൈ മേഖലയിൽ 98.47%, ബെംഗളൂരു മേഖലയിൽ 96.95% എന്നിങ്ങനെയാണ് വിജയശതമാനം.91 ശതമാനത്തിന് മുകളിൽ പെൺകുട്ടികൾ വിജയിച്ചു. cbseresults.nic.in,cbse.gov.in.എന്നീ വൈബ്സൈറ്റുകളിലൂടെയും ഡിജിലോക്കറിലൂടെയും ഫലം പരിശോധിക്കാവുന്നതാണ്.