Monday, April 13, 2026
No menu items!

subscribe-youtube-channel

HomeNewsചന്ദനപ്പള്ളി:  ചെമ്പെടുപ്പും...

ചന്ദനപ്പള്ളി:  ചെമ്പെടുപ്പും തീർഥാടക സംഗമവും ഇന്ന് നടക്കും

ചന്ദനപ്പള്ളി: ചന്ദനപ്പള്ളി പെരുന്നാളിന്റെ ഭാഗമായുള്ള പ്രസിദ്ധമായ ചെമ്പെടുപ്പും തീർഥാടക സംഗമവും ഇന്ന് നടക്കും. പെരുന്നാൾ ആഘോഷത്തിന്റെ പ്രധാന ദിവസമായ ഇന്ന് രാവിലെ 6 ന് ചെമ്പിൽ അരിയിടീൽ ആരംഭിച്ചു. അങ്ങാടിക്കലുള്ള പുരാതന നായർ കുടുംബമായ മേക്കാട്ടിലെ കാരണവരാണ് ചെമ്പിൽ ആദ്യം അരിയിട്ടത്.

തുടർന്ന്  ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ, കുര്യാക്കോസ് മാർ ക്ലിമീസ്, ഡോ. എബ്രഹാം മാർ സെറാഫിം എന്നിവരുടെ കാർമികത്വത്തിൽ മൂന്നിന്മേൽ കുർബ്ബാന ആരംഭിച്ചു.

11 മണിക്ക് നടക്കുന്ന തീർഥാടക സംഗമവും ഓർഡർ ഓഫ് സെന്റ് ജോർജ് സമർപണവും മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്യും. ബഹിരാകാശ ശാസ്ത്രജ്ഞ ഡോ. ടെസി തോമസിന് ആണ് ഓർഡർ ഓഫ് സെന്റ് ജോർജ് സമർപ്പിക്കുന്നത്.
3 മണിക്ക് ചെമ്പെടുപ്പ് റാസയ്ക്ക് ചന്ദനപ്പള്ളി ജംഗ്ഷനിൽ സ്വീകരണം നൽകും . 5 മണിക്ക് ചരിത്ര പ്രസിദ്ധമായ ചെമ്പെടുപ്പ് നടക്കും

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വോട്ട് ബാങ്കിനു വേണ്ടി ജനങ്ങളുടെ ആരോഗ്യം അപകടത്തിലാക്കരുത്: ആയുർവേദ വ്യാസ് പീഠം

തിരുവല്ല: ചികിത്സിക്കുന്നതിന് അംഗീകൃത യോഗ്യത ഇല്ലാത്തവരെ 'നാട്ടുവൈദ്യന്മാർ' എന്ന പേരിട്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് ചികിത്സാ അംഗീകാരം കൊടുക്കാൻ ശ്രമിക്കുന്നത് നീതിന്യായ വ്യവസ്ഥയോടും ജനങ്ങളുടെ ആരോഗ്യ സംരക്ഷണത്തോടുമുള്ള വെല്ലുവിളിയാണെന്ന് ആയുർവേദ വ്യാസ് പീഠം പ്രസിഡന്റ്...

കിഫ്ബി രജത ജൂബിലി ആഘോഷം ഇന്ന് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം : കേരളാ ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡിന്റെ (കിഫ്ബി) രജത ജൂബിലി ആഘോഷം ഇന്ന് വൈകിട്ട് 6 ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. കിഫ്ബി സ്മരണികയും...
- Advertisment -

Most Popular

- Advertisement -