Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsമണിപ്പൂരിൽ നിന്ന്...

മണിപ്പൂരിൽ നിന്ന് കൊണ്ടുവന്ന കുട്ടികളെ മാറ്റിപ്പാർപ്പിച്ചു

തിരുവല്ല : ബാലാവകാശ കമ്മീഷന്റെ നിർദ്ദേശത്തെ തുടർന്ന് മനക്കച്ചിറയിലെ ജീവകാരുണ്യ സംഘടനയുടെ കീഴിൽ താമസിച്ചിരുന്ന മണിപ്പുർ സ്വദേശികളായ കുട്ടികളെ മാറ്റി പാർപ്പിച്ചു. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച പരാതിയെ തുടർന്നുള്ള അന്വേഷണത്തിൽ ചട്ടങ്ങൾ പാലിക്കാതെയാണ് കുട്ടികളെ മണിപ്പുരിൽ നിന്ന് എത്തിച്ചെതെന്ന് ശിശുക്ഷേമ സമിതി കണ്ടെത്തിയിരുന്നു. തുടർന്നാണ് നടപടി.

തിങ്കളാഴ്ച ജില്ലാ ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.തുടർന്ന് ഇന്നലെ 9 പെൺകുട്ടികളെ തിരുവല്ല നിക്കോൾസൺ സ്കൂൾ ഹോസ്റ്റലിലേക്കും 19 ആൺകുട്ടികളെ കൊല്ലം ബോയ്സ് ഹോമിലേക്കും മാറ്റുവാനുള്ള നടപടികൾ ചെയ്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

- Advertisment -

Most Popular

- Advertisement -