Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsBengaluruക്രിസ്മസ് അവധി...

ക്രിസ്മസ് അവധി : ബെംഗളൂരുവില്‍ നിന്ന്  സ്പെഷ്യല്‍ ട്രെയിന്‍

ബെംഗളൂരു: ക്രിസ്മസ് അവധിയോടനുബന്ധിച്ചുള്ള യാത്രാതിരക്ക് പരിഗണിച്ച് ബെംഗളൂരുവില്‍ നിന്ന് കണ്ണൂരേക്കും കൊല്ലത്തെക്കും സ്പെഷ്യല്‍ ട്രെയിന്‍ അനുവദിച്ച് ദക്ഷിണ പശ്ചിമ റെയില്‍വേ. രണ്ടു ട്രെയിനുകളും ഇരുവശങ്ങളിലുമായി ഓരോ സര്‍വീസുകളാണ് നടത്തുക.

ഡിസംബര്‍ 24 ന് വൈകിട്ട് 4.35 ന് ബയ്യപ്പനഹള്ളി എസ്എംവിടി ടെർമിനലിൽ നിന്ന് പുറപ്പെടുന്ന ട്രെയിൻ (06575) വ്യാഴാഴ്ച‌ രാവിലെ 7.50ന് കണ്ണൂരിലെത്തും. വ്യാഴാഴ്ച രാവിലെ 10 ന് കണ്ണൂരിൽനിന്നു പുറപ്പെടുന്ന ട്രെയിൻ (06576) വെള്ളിയാഴ്ച പുലർച്ചെ 12.15 ന് ബയ്യപ്പനഹള്ളി എസ്എംവിടി ടെർമിനലിൽ എത്തും.

കെആർ പുരം, ബംഗാരപ്പേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, പോഡനൂർ, പാലക്കാട്, ഷൊർണൂർ, തിരൂർ, കോഴിക്കോട്, വടകര, തലശ്ശേരി എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകള്‍. ക്രിസ്മസ് ദിവസമായ 25ന് വൈകിട്ട് 3 ന് ബയ്യപ്പനഹള്ളി എസ്എംവിടി ടെർമിനലിൽനിന്നു പുറപ്പെടുന്ന ട്രെയിൻ (06573) 26നു രാവിലെ 6.30നു കൊല്ലത്തെത്തും.

തിരിച്ച് അന്ന് രാവിലെ 10.30 ന് കൊല്ലത്ത്നിന്ന് പുറപ്പെടുന്ന ട്രെയിൻ (06574) 27നു പുലർച്ചെ 3.30ന് ബയ്യപ്പനഹള്ളി എസ്എംവിടി ടെർമിനലിൽ എത്തും. കെആർ പുരം, ബംഗാരപ്പേട്ട്, സേലം, ഈറോഡ്, തിരുപ്പൂർ, പോഡന്നൂർ, പാലക്കാട്, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം എന്നിവിടങ്ങളിലാണ് സ്റ്റോപ്പുകള്‍. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പാതിവില തട്ടിപ്പ് : ആനന്ദകുമാർ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിൽ

തിരുവനന്തപുരം: പാതിവില തട്ടിപ്പു കേസിൽ സത്യസായി ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ കെ.എന്‍. ആനന്ദകുമാറിനെ ക്രൈം ബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. കേസിൽ കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെയാണ് ക്രൈംബ്രാഞ്ച് നടപടി.എന്നാൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹത്തെ...

വി.എസ്.എസ് സംസ്ഥാന പ്രസിഡന്റായി ടി യൂ രാധാകൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടു

കോട്ടയം : വി.എസ്.എസ് കേരള സംസ്ഥാന പ്രസിഡന്റായി കെപിസിസി ജനറൽ സെക്രട്ടറിയും മാള മുൻ MLA യുമായ ടി യൂ രാധാകൃഷ്ണൻ തിരഞ്ഞെടുക്കപ്പെട്ടു.കോട്ടയം മാമൻ മാപ്പിള ഹാളിൽ പതിനാറാം സംസ്ഥാന സമ്മേളനത്തിന് ശേഷം...
- Advertisment -

Most Popular

- Advertisement -