Tuesday, March 24, 2026
No menu items!

subscribe-youtube-channel

HomeNewsKottayamവീടെന്ന സ്വപ്നത്തിന്...

വീടെന്ന സ്വപ്നത്തിന് സഭയുടെ കൈത്താങ്ങ് : മലങ്കര ഓർത്തഡോക്സ് സഭ ഭവനനിർമ്മാണ സഹായ വിതരണം ഫെബ്രുവരി 24ന്

കോട്ടയം : സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുന്ന 100 കുടുംബങ്ങൾക്ക് ഓർത്തഡോക്സ് സഭ നൽകുന്ന ഭവന നിർമ്മാണ സഹായ വിതരണം 2025 ഫെബ്രുവരി 24ന് കോട്ടയത്ത് നടക്കും. മലങ്കരസഭാ ഭാസുരൻ പരിശുദ്ധ വട്ടശ്ശേരിൽ ഗീവർഗീസ്  മാർ ദിവന്നാസിയോസ് മെത്രാപ്പോലീത്തയുടെ 91 ാം ഓർമ്മദിനത്തോട് അനുബന്ധിച്ച് കോട്ടയം പഴയ സെമിനാരിയിലാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.രാവിലെ 10 മണിക്ക് മലങ്കരസഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ സഹായ പദ്ധതിയുടെ വിതരണോദ്ഘാടനം നിർവഹിക്കും.

പദ്ധതിയുടെ അവലോകന യോഗം കോട്ടയം ദേവലോകം അരമനയിൽ നടന്നു. ഭവന നിർമ്മാണ സഹായ സമിതി പ്രസിഡൻ്റ്  എബ്രഹാം മാർ എപ്പിഫാനിയോസ് മെത്രാപോലീത്തായുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അസോസിയേഷൻ സെക്രട്ടറി അഡ്വ. ബിജു ഉമ്മൻ, കൺവീനർ ജിജു വർഗീസ്, സമിതി അംഗങ്ങളായ ഫാ. ജേക്കബ് ഫിലിപ്പ്, എൻ.എ അനിൽ മോൻ, കോശി ഉമ്മൻ, പൈലി വാത്യാട്ട്, സി.കെ. റെജി, ഷാലു ജോൺ , ജേക്കബ് കോച്ചേരി, സിബി ജോൺ, സുനിൽ പി. ഉമ്മൻ,എന്നിവർ പ്രസംഗിച്ചു.

സഹായ വിതരണവുമായി ബന്ധപ്പെട്ട്  അറിയിപ്പ് ലഭിച്ചിട്ടുള്ളവർ 24 ന് രാവിലെ 9 മണിക്ക് പഴയ സെമിനാരിയിൽ എത്തിച്ചേരണമെന്ന് കൺവീനർ ജിജു വർഗീസ് അറിയിച്ചു.  

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അധ്യാപക ദിനം ആഘോഷിച്ചു

തിരുവല്ല : തിരുവല്ല എം.ജി.എം സ്കൂൾ നാഷണൽ സർവീസ് സ്കീംൻ്റെ ആഭിമുഖ്യത്തിൽ അധ്യാപക ദിനത്തോടനുബന്ധിച്ച് ആദരവ് സംഘടിപ്പിച്ചു.2025 മാർച്ചിൽ സേവനകാലം പൂർത്തീകരിക്കുന്ന ഹെഡ്മിസ്ട്രസ് ലാലി മാത്യു,ബീന മേരി കുര്യാക്കോസ്,ഓഫീസ് അസിസ്റ്റൻറ് അജു മത്തായി...

ഗുജറാത്ത് തീരത്ത് 600 കോടിയുടെ ലഹരിമരുന്ന് പിടിച്ചു

അഹമ്മദാബാദ് : ഗുജറാത്ത് തീരത്ത് 600 കോടി രൂപ വിലമതിക്കുന്ന 86 കിലോ ലഹരിമരുന്ന് പിടിച്ചെടുത്തു.തീരസംരക്ഷണ സേനയും തീവ്രവാദ വിരുദ്ധ സ്‌ക്വാഡും (എടിഎസ്) നാർക്കോട്ടിക് കൺട്രോൾ ബ്യൂറോയും (എൻസിബി) സംയുക്തമായി നടത്തിയ ഓപ്പറേഷനിൽ...
- Advertisment -

Most Popular

- Advertisement -