തിരുവല്ല : ഗാന്ധിജയന്തിയോട് അനുബന്ധിച്ചു ക്ളീൻ കേരള ഫെസിലിറ്റി മാനേജ്‌മെന്റ് കമ്പനിയുടെ നേതൃത്വത്തിൽ തിരുവല്ല കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ ശുചീകരിച്ചു. ബസ്സ്റ്റേഷൻ പരിസരം, പബ്ലിക് ടോയ്ലറ്റ്, ഓഫീസസ് വെയ്റ്റിംഗ് ഏരിയ എന്നിവ ശുചീകരിച്ച് അണുവിമുക്തമാക്കി. പൊതുയിടങ്ങൾ വൃത്തിയായി സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ബ്രൈറ്റ് ഹോട്ടൽ മാനേജ്‌മെന്റ് ഇൻസ്റ്റിട്യൂട്ടുമായി ചേർന്ന് സംഘടിപ്പിച്ച ശുചീകരണ പരിപാടി മാത്യു ടി.തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു.
ക്ലീൻ കേരള ജനറൽ മാനേജർ അഖിലേഷ് എം, എ.എസ്.എം ശ്രീജേഷ് എസ് നാഥ്, ഇൻസ്‌റ്റിട്യൂഷൻ വൈസ് പ്രിൻസിപ്പൽ മഹേഷ്, ജീവനക്കാർ, കുടുംബാംഗങ്ങൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ശുചീകരണ പ്രക്രീയയിൽ പങ്കാളികളായവർക്ക് കെ.എസ്.ആർ.ടി.സി അധികൃതർ സർട്ടിഫിക്കറ്റുകൾ നൽകി.