തിരുവല്ല : കെ.ജി ജോർജ്ജ് ഫിലിം ഫെസ്റ്റിവലിൻ്റെ സമാപന സമ്മേളനം സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. തുടർന്നു നടന്ന കെ.ജി ജോർജ്ജ് സ്റ്റഡി ഫോറത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ച ഗതാഗത വകുപ്പ് മന്ത്രി തിരുവല്ല കെ.എസ്.ആർ.ടി.സി കോപ്ലക്സിൽ തിരുവല്ലയുടെ ചരിത്രവും, സാംസ്കാരിക അടയാളങ്ങളും രേഖപ്പെടുത്തുന്നതിന് വേണ്ടിയ അനുവാദങ്ങൾ സർക്കാർ നൽകുമെന്ന് ഉറപ്പ് നൽകി.
ഫൗണ്ടേഷൻ ചെയർമാൻ ബ്ലസി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മല്ലിക സുകുമാരൻ, ഡോ. മോഹൻദാസ്, ജലജ, ഫാ. സിജോ പന്തപ്പള്ളിൽ , മോഹൻ അയിരൂർ, സിന്ധു സോമൻ എന്നിവർ പ്രസംഗിച്ചു.






