Wednesday, October 22, 2025
No menu items!

subscribe-youtube-channel

HomeNewsചിന്തകളിലും പുരോഗതിയിലും...

ചിന്തകളിലും പുരോഗതിയിലും സ്വാധിനം ചെലുത്താൻ കഴിയുന്നത് കലാലയങ്ങൾക്കാണ് –   ജസ്റ്റിസ് ജോൺസൺ ജോൺ

റാന്നി: സമൂഹത്തിൻ്റെ ചിന്തകളിലും പുരോഗതിയിലും വ്യക്തമായ സ്വാധിനം ചെലുത്താൻ കഴിയുന്നത് കലാലയങ്ങൾക്കാണെന്ന് കേരള ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജോൺസൺ ജോൺ പറഞ്ഞു. റാന്നി സെൻ്റ് തോമസ് കോളേജിൻ്റെ വജ്രജൂബിലി ആഘോഷങ്ങളും ഗ്ളോബൽ അലുമിനി മീറ്റും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സ്വതന്ത്രമായ ചിന്തകൾ വിദ്യാർഥികൾക്ക് ഉണ്ടാക്കണം. ശരിതെറ്റുകൾ ബോധ്യമാവാൻ ചിലപ്പോൾ കാലങ്ങൾ വേണ്ടി വന്നേക്കാം. എന്നാലും പ്രതികരണ ശേഷി കൈവിടരുതെന്നദ്ദേഹം പറഞ്ഞു.

അധ്യാപകരുടെ ജീവിതവും പ്രവർത്തിയും സമൂഹത്തിൻ്റെ നന്മയ്ക്ക് വേണ്ടിയാവണം. തൊഴിൽ ലഭ്യത മാത്രമാവരുത് വിദ്യാഭ്യാസത്തിൻ്റെ ലക്ഷ്യം. പൊതു ബോധമുള്ള സമൂഹം വിദ്യാഭ്യാസത്തിലൂടെ വളർന്നു വരണമെന്നും അദ്ദേഹം പറഞ്ഞു. കോളേജ് മാനേജർ പ്രൊഫ. സന്തോഷ് കെ. തോമസ് അധ്യക്ഷത വഹിച്ചു.

ഗ്ളോബൽ അലുംമിനി അസോസിയേഷൻ പ്രസിഡൻറ് രാജു എബ്രഹാം എക്സ് എം.എൽ എ .ചന്ദ്രയാൻ ദൗത്യം വെഹിക്കിൾസ് ഡയറക്ടർ കെ.സി. രഘുനാഥപിള്ള വിവിധ രാജ്യങ്ങളിൽ നിന്നും അലുമിനി പ്രതിനിധികളായി എത്തിയ തോമസ് മാത്യു (യു.എസ്) മേയർ എമിറേറ്റ്സ് ടോം ആദിത്യ, (യു.കെ) റെഞ്ചി വർഗീസ് ( കുവൈറ്റ്) ജിജി കെ. മാത്യു (യു.എ.ഇ) റോയി മാത്യൂ തുടങ്ങിയവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഡൽഹി മദ്യനയ അഴിമതിക്കേസ് : മനീഷ് സിസോദിയയ്ക്ക് ജാമ്യം

ന്യൂഡൽഹി : ഡൽഹി മദ്യനയ അഴിമതിക്കേസിൽ മുൻ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. സിബിഐ, ഇ.ഡി കേസുകളിൽ ഉപാധികളോടെയാണ് ജസ്റ്റിസ് ബി.ആർ.ഗവായ്, കെ.വി.വിശ്വനാഥൻ എന്നിവരുടെ ബെഞ്ച് ജാമ്യം അനുവദിച്ചത്....

ശക്തമായ മഴ: മൂഴിയാർ ഡാമിൻറെ മൂന്ന് ഷട്ടറുകളും തുറന്നു

പത്തനംതിട്ട: മൂഴിയാർ ജലസംഭരണിയുടെ മൂന്നു ഷട്ടറുകളും തുറന്നതിനാൽ കക്കാട്ടാറിന്റെ ഇരുകരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ. ഒരു സാഹചര്യത്തിലും നദിയിൽ ഇറങ്ങരുത്. ഗേറ്റ് ഒന്നും മൂന്നും 10 സെൻ്റീ മീറ്റർ വീതവും ഗേറ്റ്...
- Advertisment -

Most Popular

- Advertisement -