കൊച്ചി : കാക്കനാട് ശിശു സംരക്ഷണ കേന്ദ്രത്തിൽ മാനസിക വെല്ലുവിളി നേരിടുന്ന കുട്ടിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി .14 വയസ്സുകാരിയായ ഇതര സംസ്ഥാനക്കാരിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്നാണ് പരാതി. ഡ്രൈവറും ഗേറ്റ് കീപ്പറും മറ്റൊരു ജീവനക്കാരനുമാണ് പ്രതികൾ. തൃക്കാക്കര പൊലീസ് പോക്സോ നിയമപ്രകാരം എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.






