പത്തനംതിട്ട : കണ്‍സ്യൂമര്‍ ഫെഡിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന ഓണം സഹകരണ വിപണിയുടെ ജില്ലാതല ഉദ്ഘാടനം നാളെ (ഓഗസ്റ്റ് 27 ബുധന്‍) രാവിലെ 9.30 ന് കൈപ്പട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് ഹെഡ് ഓഫീസില്‍ അഡ്വ.കെ.യു ജനീഷ് കുമാര്‍ എംഎല്‍എ നിര്‍വഹിക്കും. ബാങ്ക് പ്രസിഡന്റ് പ്രസാദ് മാത്യു അധ്യക്ഷനാകും. ഓഗസ്റ്റ് 27 മുതല്‍ സെപ്റ്റംബര്‍ 4 വരെയാണ് ഓണം സഹകരണ വിപണി.
തിരഞ്ഞെടുത്തിട്ടുള്ള 95 സഹകരണസംഘം വിപണികളില്‍ക്കൂടിയും 12 ത്രിവേണി സൂപ്പര്‍മാര്‍ക്കറ്റ് വഴിയും 13 ഇനം നിത്യോപയോഗ സാധനങ്ങള്‍ സബ്‌സിഡി നിരക്കില്‍ വിതരണം ചെയ്യും. പൊതുമാര്‍ക്കറ്റില്‍ നിന്നും 40 ശതമാനം വിലക്കുറവില്‍ പ്രമുഖ ബ്രാന്‍ഡഡ് കമ്പനികളുടെ ഉല്‍പ്പന്നങ്ങളും വില്‍പനയ്ക്കായി സജീകരിച്ചിട്ടുണ്ട്.
ജയ അരി/ കുത്തരി (8 കിലോഗ്രാം), പച്ചരി (2 കിലോഗ്രാം), പഞ്ചസാര, ചെറുപയര്‍, ഉഴുന്ന്, വന്‍കടല, വന്‍പയര്‍, തുവരപരിപ്പ്, മുളക് (1 കിലോഗ്രാം) മല്ലി (500 ഗ്രാം), വെളിച്ചെണ്ണ (1 ലിറ്റര്‍) എന്നിവയാണ് സബ്‌സിഡിയോടുകൂടി നല്‍കുന്നത്.