Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsകുക്കികൾ പരമ്പരാഗത...

കുക്കികൾ പരമ്പരാഗത ആചാര പ്രകാരം മെത്രാപ്പോലീത്തായെ ആദരിച്ചു

തിരുവല്ല :  മണിപ്പൂരിലെ ഗോത്ര വിഭാഗക്കാരായ കുക്കി സമുദായ അംഗങ്ങൾ പരമ്പരാഗത ആചാര പ്രകാരം കൈ കൊണ്ട് നെയ്ത സായ്പിഖുപ്പ് ഷാൾ അണിയിച്ച് മാർത്തോമ്മാ സഭാ അധ്യക്ഷൻ ഡോ. തിയഡോഷ്യ സ് മാർത്തോമ്മാ മെത്രാപ്പൊ ലിത്തയെ ആദരിച്ചു. മണിപ്പൂരിലെ ഇംഫാല്‍ കേന്ദ്രമായി പ്രവർത്തിക്കുന്ന കുക്കി സ്റ്റുഡൻ്റ്സ് ഓർഗനൈസേഷന്റെ നേതൃത്വത്തിലായിരുന്നു ആദരിക്കൽ. 

മണിപ്പൂർ കലാപത്തെ തുടർന്ന് പഠന അവസരം നഷ്ടമായ പെൺകുട്ടികൾക്ക് ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്താ മുൻകൈ എടുത്ത് തിരുവല്ല നിക്കോൾസൺ സിറിയൻ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ താമസിക്കുന്നതിനും പഠനത്തിനും അവസരം ഒരുക്കിയിരുന്നു.

അൻപതിൽ അധികം കുട്ടികൾ ഇപ്പോൾ സ്കൂളിൽ താമസിച്ച് പഠിക്കുന്നു.  മെത്രാപ്പൊലിത്ത യോടുള്ള ആദരവ്  പ്രകടിപ്പിച്ചാണ് വിശേഷ അവസരങ്ങളിൽ  മാത്രം അവർ ധരിക്കുന്ന സായ്പിഖുപ്പ്  ഷാൾ അണിയിച്ചത്. വികാരി റവ ജനറൽ ജോർജ് മാത്യു, അൽമായ ട്രസ്റ്റി അഡ്വ.  അൻസിൽ സക്കറിയ കോമാട്ട്, കുക്കി സ്റ്റുഡൻ്റ്സ് ഓർഗനൈസേഷന്റെ ജനറൽ സെക്രട്ടറി ഗൗലുങ്‌മോൺ ഹാവോക്കിപ്പ്, നോഹ്മിൻലം ഹാവോക്കിപ്പ്  തുടങ്ങിയവർ നേതൃത്വം നൽകി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ട്വന്റി-20 ലോകകപ്പ് കിരീടം ഇന്ത്യക്ക് : അഭിനന്ദന പ്രവാഹം

ന്യൂഡൽഹി : ട്വന്റി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ലോക ചാംപ്യൻമാരായ ഇന്ത്യൻ ക്രിക്കറ്റ് ടീമിന് അഭിനന്ദന പ്രവാഹം.മികച്ച വിജയം നേടിയ ഇന്ത്യൻ ടീമിനെ ജനങ്ങൾക്കുവേണ്ടി അഭിനന്ദിക്കുന്നതായും, രാജ്യത്തെ മുഴുവൻ ജനങ്ങളും ഈ നേട്ടത്തിൽ...

ചെങ്ങന്നൂരിൽ കാറുകളും ബൈക്കുകളും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

ചെങ്ങന്നൂർ : ചെങ്ങന്നൂരിൽ രണ്ട് കാറുകളും രണ്ട് ബൈക്കുകളും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു .കണ്ണൂർ കൂത്തുപറമ്പ് മങ്ങാട്ടിടം കിണവക്കൽ തട്ടാൻകണ്ടി വീട്ടിൽ പ്രീതയുടെ മകൻ വിഷ്ണു (23)വാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന അമ്പലപ്പുഴ...
- Advertisment -

Most Popular

- Advertisement -