തിരുവനന്തപുരം : തൊണ്ടിമുതൽ തിരിമറിക്കേസിൽ ആന്റണി രാജുവിന്റെ അപ്പീൽ ഫയലിൽ സ്വീകരിച്ച് തിരുവനന്തപുരം പ്രിന്‍സിപ്പിൽ സെഷൻസ് കോടതി. ഫെബ്രുവരി 2ന് വാദം കേള്‍ക്കും. മൂന്നു വര്‍ഷത്തെ തടവുശിക്ഷ റദ്ദാക്കണം എന്നാവശ്യപ്പെട്ടാണ് അപ്പീല്‍. നെടുമങ്ങാട് ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ആന്‍റണി രാജുവിന് 3 വർഷം തടവുശിക്ഷയും പതിനായിരം രൂപ പിഴയും വിധിച്ചത്. ഇതോടെ ആന്‍റണി രാജുവിനെ എംഎൽഎ സ്ഥാനത്ത് നിന്ന് അയോഗ്യനാക്കി നിയമസഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനം ഇറക്കിയിരുന്നു.






