Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsSabarimalaചിങ്ങപ്പുലരിയിൽ ശബരിമലയിൽ...

ചിങ്ങപ്പുലരിയിൽ ശബരിമലയിൽ ഭക്തജനത്തിരക്ക്

ശബരിമല : ചിങ്ങപ്പുലരിയിൽ ശബരിമല നട  പുലർച്ചെ അഞ്ചിനു തുറന്നപ്പോൾ വലിയ ഭക്തജനത്തിരക്കാണ്  അനുഭവപ്പെട്ടത്. ഇന്ന് സന്നിധാനത്ത്  ലക്ഷാർച്ചന നടന്നു. 21 ന് രാത്രി 10നു നടയടയ്ക്കും വരെ തന്ത്രി കണ്ഠര് രാജീവരരുടെ മുഖ്യ കാർമ്മികത്വത്തിൽ വിശേഷാൽ പൂജകൾ നടക്കും.

അതേസമയം, സന്നിധാനത്തെ ഭസ്മക്കുളത്തിൻ്റെ സ്ഥാനം മാറ്റുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്.പ്രശാന്ത് സന്നിധാനത്ത് വാർത്താ ലേഖകരെ അറിയിച്ചു. നിലവിൽ ഭസ്മക്കുളത്തിലേയ്ക്ക് മാലിന്യം ഒഴുകിവരുന്നതിനാലാണ് പുതിയ തീരുമാനം.  ഭസ്മക്കുളം മാറ്റി സ്ഥാപിക്കുന്ന പുതിയ സ്ഥലത്തിൻ്റെ കാര്യത്തിൽ നാളെ (ഞായർ ) തീരുമാനമാകും. അടുത്ത തീർഥാടനകാലത്ത് വെർച്വൽ ക്യൂ ബുക്കിംഗിനൊപ്പം സ്പോർട്ട് ബുക്കിംഗും തുടരുമെന്നും പ്രസിഡൻ്റ് പറഞ്ഞു. ബോർഡ്  അംഗങ്ങളായ ജി.സുന്ദരേശൻ, എ അജികുമാർ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പീഡന പരാതി : നിവിൻ പോളിയെ ചോദ്യം ചെയ്തു : മൊഴിയെടുത്തു

കൊച്ചി : പീഡന പരാതിയിൽ നടൻ നിവിൻ പോളിയെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തു. പരാതിക്ക് പിന്നിലുള്ള ഗൂഢാലോചന സംബന്ധിച്ച്‌ നടൻ നൽകിയ പരാതിയിലും മൊഴിയെടുത്തു.രണ്ട് പരാതികളിലും അന്വേഷണം നടക്കുകയാണ്. 2023 ഡിസംബറിൽ സിനിമയില്‍...

ഇന്ത്യ ശക്തമായ നീതിന്യായ വ്യവസ്ഥയുള്ള രാജ്യം: വിദേശ ഇടപെടൽ വേണ്ട : ഉപരാഷ്ട്രപതി

ന്യൂ ഡൽഹി : മദ്യനയ  കേസിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ അറസ്റ്റിലായ സംഭവത്തിൽ വിദേശ രാജ്യങ്ങൾ ഇടപെടേണ്ടെന്ന് ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകര്‍. ഇന്ത്യ ഒരു ജനാധിപത്യ രാജ്യമാണ്. ശക്തമായ നീതിന്യായ വ്യവസ്ഥയുള്ള...
- Advertisment -

Most Popular

- Advertisement -