കൊച്ചി : എറണാകുളം പനങ്ങാട് അമ്മയെ മർദിച്ച മകൾ അറസ്റ്റിൽ .കമ്പിപ്പാര കൊണ്ടുള്ള മകളുടെ ആക്രമണത്തിൽ അമ്മയുടെ വാരിയെല്ലൊടിഞ്ഞു. സംഭവത്തിൽ മകൾ നിവ്യയെ പോലീസ് അറസ്റ്റ് ചെയ്തു.കഴിഞ്ഞ തിങ്കളാഴ്ചയാണ് ഫെയ്‌സ്‌ക്രീം മാറ്റിവെച്ചെന്നാരോപിച്ചുള്ള തർക്കത്തിന് പിന്നാലെ യുവതി എഴുപത് വയസ്സുള്ള അമ്മയെ മർദിച്ചത്.കഴുത്തിന് കുത്തിപ്പിടിച്ചതിന് ശേഷം കമ്പിപ്പാര കൊണ്ട് അടിച്ച് വാരിയെല്ലൊടിച്ചു എന്നാണ് എഫ്ഐആർ.
വാരിയെല്ലിനേറ്റ പരിക്ക് ഗുരുതരമായതിനാൽ ചികിത്സയിലാണ് അമ്മ .നിവ്യ ലഹരിക്കേസുകളിലടക്കം നിരവധി കേസുകളിൽ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. ഇവർ നിരന്തരമായി അമ്മയുമായി പ്രശ്നമുണ്ടാക്കാറുണ്ട്.അമ്മയുടെ പരാതിയിൽ പോലീസ് കേസെടുത്തതോടെ ഒളിവിൽ പോയ നിവ്യയെ വയനാട്ടിൽ വച്ചാണ് പിടികൂടിയത്.






