Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsവെമ്പായത്ത് നിന്ന്...

വെമ്പായത്ത് നിന്ന് കാണാതായ പതിനാറുകാരന്റെ മരണം : പോലീസിനെതിരെ കുടുംബം

തിരുവനന്തപുരം : വെമ്പായത്ത് നിന്ന് കാണാതായ പതിനാറുകാരൻ ട്രെയിൻ തട്ടി മരിച്ചുവെന്ന് സുഹൃത്ത് .പേട്ടയിൽ ട്രെയിൻ തട്ടി മരിച്ചത്കാണാതായ അഭിജിത്താണെന്ന് കഴിഞ്ഞ ദിവസം സുഹൃത്ത് വിജയ് പൊലീസിന് മൊഴി നൽകി. മാര്‍ച്ച് മൂന്നിനാണ് വെമ്പായം സ്വദേശി അഭിജിത്ത് (16) വീടുവിട്ടിറങ്ങുന്നത്. അഭിജിത്തിനെ കാണാനില്ലെന്ന് രക്ഷാകര്‍ത്താക്കള്‍ വട്ടപ്പാറ പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

മാർച്ച് 5 നാണ് പേട്ട റെയിൽവേ സ്റ്റേഷന് സമീപത്ത് നിന്ന് അജ്ഞാത മൃതദേഹം ലഭിച്ചത്.ബന്ധുക്കൾ ആരും അന്വേഷിച്ച് വരാത്തത് കൊണ്ട് മൃതദേഹം സംസ്കരിച്ചെന്നാണ് പൊലീസ് പറയുന്നത് .എന്നാൽ കൃത്യമായ നടപടികൾ പാലിക്കാതെ ​ധൃതിപിടിച്ച് മൃതദേഹം സംസ്കരിച്ചതിൽ ബന്ധുക്കൾ ​​ദുരൂഹത ആരോപിക്കുന്നു.കാണാതായ സമയത്ത് കൂടെയുണ്ടായിരുന്ന സുഹൃത്തിനെ കുറച്ചു പോലീസിൽ അറിയിച്ചെങ്കിലും സുഹൃത്തിൽ നിന്ന് മൊഴിയെടുക്കാൻ പോലും പൊലീസ് തയ്യാറായില്ലെന്നും ബന്ധുക്കൾ ആരോപിക്കുന്നു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ചൈനീസ് സര്‍ക്കാരിന്റെ അവാര്‍ഡ് നേടി മലയാളി ശാസ്ത്രജ്ഞ

പത്തനംതിട്ട : ലോകത്ത് ആദ്യമായി ജീന്‍ എഡിറ്റിങ് സാങ്കേതിക വിദ്യ ഉപയോഗിച്ച് ഹോമോസൈഗസ് റബര്‍ തൈകള്‍ ഉല്‍പാദിപ്പിച്ചതിന് ചൈനീസ് സര്‍ക്കാരിന്റെ അവാര്‍ഡ് നേടി മലയാളി ശാസ്ത്രജ്ഞ. കൊടുമൺ അങ്ങാടിക്കല്‍ സ്വദേശിനി ഡോ: ജിനു...

സുധീന്ദ്ര തീർത്ഥ സ്വാമിയുടെ ജന്മശതാബ്ദി ആരാധന മഹോൽസവ് – പാദുക ദിഗ് വിജയ് യാത്ര ഇന്ന്

തിരുവല്ല: കാവുംഭാഗം ജി എസ് ജി സമാജത്തിന്റെ നേത്യത്വത്തിൽ ശ്രീമദ് സുധീന്ദ്ര തീർത്ഥ സ്വാമിയുടെ ജന്മശതാബ്ദി ആരാധന മഹോൽസവ് പാദുക ദിഗ് വിജയ് യാത്ര ഇന്ന് (14) വൈകിട്ട് 7 മുതൽ നാളെ...
- Advertisment -

Most Popular

- Advertisement -