Wednesday, December 24, 2025
No menu items!

subscribe-youtube-channel

HomeHealthഡെങ്കിപ്പനി :...

ഡെങ്കിപ്പനി : പ്രതിരോധിക്കാം

പത്തനംതിട്ട : ഡെങ്കിപ്പനിയെക്കുറിച്ച് ജനങ്ങളിൽ അവബോധം സൃഷ്ടിക്കുക, പ്രതിരോധിക്കാൻ പ്രാപ്തരാക്കുക എന്ന ലക്ഷ്യവുമായി ഇന്ന് ദേശീയ ഡെങ്കിപ്പനി ദിനമായി ആചരിക്കും. “സാമൂഹിക പങ്കാളിത്തത്തോടെ ഡെങ്കിപ്പനി നിയന്ത്രിക്കാം” എന്നതാണ് ഈ വർഷത്തെ ദിനാചരണ സന്ദേശം.

ഈഡിസ് വിഭാഗത്തിൽപ്പെട്ട കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. മുൻ വർഷങ്ങളിൽ നിന്നും വ്യത്യസ്തമായി ഈ വർഷം ജനുവരി മുതൽ തന്നെ ഡെങ്കി കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കുടിവെള്ള ക്ഷാമം നേരിടുന്ന പ്രദേശങ്ങളിൽ വെള്ളം സംഭരിക്കുന്ന പാത്രങ്ങൾ, ടാങ്കുകൾ, പ്ലാൻ്റേഷൻ മേഖലകൾ, കൈതച്ചക്ക – കമുകിൻ തോട്ടങ്ങൾ, നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്ന പ്രദേശങ്ങൾ, വീടിനകത്തും പുറത്തുമുള്ള ചെടിച്ചട്ടികളുടെ അടിയിലെ പാത്രം എന്നിവയാണ് പ്രധാന ഉറവിടങ്ങൾ.

ആഴ്ചതോറും ഡ്രൈ ഡേ ആചരിച്ച് വീട്ടിലും പരിസരത്തും വെള്ളം കെട്ടിക്കിടക്കാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കണം. പറമ്പിൽ അലക്ഷ്യമായി കിടക്കുന്ന തൊണ്ടുകൾ, ചിരട്ടകൾ, ഉപയോഗ ശൂന്യമായ പ്ലാസ്റ്റിക് ബക്കറ്റുകൾ, കളിപ്പാട്ടങ്ങൾ, മുട്ടത്തോട്, ടാർപോളിൻ ഷീറ്റുകൾ, പൊട്ടിയ പാത്രങ്ങൾ, റഫ്രിജറേറ്ററിൻ്റെ അടിയിലെ ട്രേ എന്നിവയിൽ വെള്ളം കെട്ടിക്കിടക്കാതിരിക്കാൻ ഓരോരുത്തരും ശ്രദ്ധിക്കണം. കൊതുകുജന്യ രോഗങ്ങളെ നേരിടാൻ വീടിൻ്റ ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കണം.

പെട്ടെന്നുണ്ടാകുന്ന തീവ്രമായ പനി, കടുത്ത തലവേദന, കണ്ണുകൾക്ക് പിന്നിലും പേശികളിലും സന്ധികളിലും വേദന, നെഞ്ചിലും മുഖത്തും ചുവന്ന തടിപ്പുകൾ, ഓക്കാനവും ഛർദ്ദിയും എന്നിവയാണ് ആരംഭത്തിൽ കാണുന്ന ലക്ഷണങ്ങൾ. രോഗ ലക്ഷണങ്ങൾ കണ്ടാൽ സ്വയം ചികിത്സ ഒഴിവാക്കി ഉടൻ ഡോക്ടറുടെ നിർദ്ദേശപ്രകാരം ചികിത്സ തേടണം. നേരത്തെയുള്ള രോഗ നിർണയവും ചികിത്സയും വഴി രോഗo ഗുരുതരമാകുന്നത് തടയാൻ കഴിയും.

ഡെങ്കിപ്പനി റിപ്പോർട്ട് ചെയ്ത സ്ഥലങ്ങളിലെ വീടുകളുടെയും സ്ഥാപനങ്ങളുടെയുമകത്ത് കൂത്താടികളുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. വീടുകളിലും സ്ഥാപനങ്ങളിലും ആഴ്ചയിലൊരിക്കൽ ഡ്രൈ ഡേ ആചരിച്ച് ഡെങ്കിപ്പനി പ്രതിരോധത്തിൽ എല്ലാവരും പങ്കാളികളാകണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നീലേശ്വരം വെടിക്കെട്ട് അപകടം : മരണം അഞ്ചായി

നീലേശ്വരം: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർ കാവിലെ വെടിക്കെട്ട് അപകടത്തിൽ ഒരാൾ കൂടി മരിച്ചു.മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കിണാവൂർ സ്വദേശി രജിത്ത്(28) ആണ് മരിച്ചത്. കാസർകോട് കെഎസ്ഇബിയിൽ ഡ്രൈവറായിരുന്നു . ഇതോടെ വെടിക്കെട്ട്...

ലോക ജലടൂറിസത്തിന്‍റെ അതിശയ ഭൂപടത്തിലേക്ക് ചിറകുവിരിച്ച് ആലപ്പുഴ

ആലപ്പുഴ: ലോകനിലവാരത്തിലുള്ള ജലവിനോദസഞ്ചാര കേന്ദ്രമെന്ന ആലപ്പുഴയുടെ സ്വപ്നങ്ങൾക്ക് കുതിപ്പേകി 'ആലപ്പുഴ-എ ഗ്ലോബൽ വാട്ടർ വണ്ടർലാൻഡ്' പദ്ധതിയുടെ ആദ്യഘട്ട നിർമ്മാണ പ്രവർത്തനങ്ങൾക്ക് നഗരത്തിൽ തുടക്കമായി. ജില്ലയിലെത്തുന്ന വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷണ കേന്ദ്രങ്ങളായ ആലപ്പുഴ...
- Advertisment -

Most Popular

- Advertisement -