Wednesday, March 25, 2026
No menu items!

subscribe-youtube-channel

HomeNewsAdoorഅടൂർ ലൈഫ്...

അടൂർ ലൈഫ് ലൈനിൽ ചർമരോഗ വിഭാഗം ഉദ്ഘാടനം

അടൂർ: അടൂർ ലൈഫ് ലൈൻ മൾട്ടി സ്പെഷ്യലിറ്റി ആശുപത്രിയിൽ ചർമ്മ – സൗന്ദര്യ  രോഗങ്ങളും ചികിത്സകളും എന്ന സംവിധാനത്തോടെ  ആരംഭിച്ച ഡെർമറ്റോളജി ആൻഡ് കോസ്മെറ്റോളജി വിഭാഗത്തിന്റെ  ഉദ്ഘാടനം മാർത്തോമാ സഭാ അടൂർ ഭദ്രാസനാധിപൻ മാത്യൂസ് മാർ സെറാഫിം എപ്പീസ്ക്കോപ്പാ നിർവഹിച്ചു. ലൈഫ് ലൈൻ ആശുപത്രി ചെയർമാൻ ഡോ എസ് പാപ്പച്ചൻ അധ്യക്ഷത വഹിച്ചു.

അനന്തമായ സാധ്യതകളാണ് ആധുനീക വൈദ്യശാസ്ത്രം ആരോഗ്യ രംഗത്ത് നല്കുന്നതെങ്കിലും രോഗശമനം സാധ്യമാകണമെങ്കിൽ ദൈവസാന്നിധ്യം അനുപേക്ഷണീയമാണെന്നു മാത്യൂസ് മാർ സെറാഫിം എപ്പീസ്ക്കോപ്പാ പറഞ്ഞു. ലൈഫ് ലൈൻ ആശുപത്രി ഈ രംഗത്ത് ഒരു മാതൃകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ചർമവും ചര്മ രോഗങ്ങളും ബൈബിളിൽ തന്നെ പ്രാധാന്യത്തോടെ രേഖപ്പെടുത്തിയിട്ടുള്ളതാണെന്നും, അടൂരിനും സമീപത്തുള്ളവർക്കും ചര്മ രോഗങ്ങൾക്കുള്ള വിദഗ്ദ്ധ ചികിത്സ ലഭിക്കുന്നത് അനുഗ്രഹ പ്രദമാണെന്നും അദ്ദേഹം പറഞ്ഞു.

പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ്  സി ആർ ദിൻരാജ്, പള്ളിക്കൽ പഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ  എ പി സന്തോഷ്, ആശുപത്രി ചാപ്ലയിൻ  സി ജോസഫ്, ലൈഫ് ലൈൻ ഡയറക്ടർ ഡോ സിറിയക് പാപ്പച്ചൻ, മെഡിക്കൽ ഡയറക്ടർ ഡോ മാത്യൂസ് ജോൺ, എന്നിവർ പ്രസംഗിച്ചു.

ഡെർമറ്റോളജി വിഭാഗത്തിനു നേതൃത്വം നൽകുന്ന ഡോ ലെന്നി സൂസൻ മാത്യു ഡിപ്പാർട്മെന്റിന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ചു വിശദീകരിച്ചു. ലൈഫ് ലൈൻ സി ഇ ഓ ഡോ ജോർജ് ചാക്കച്ചേരി സ്വാഗതവും സീനിയർ എച്ച് ആർ മാനേജർ ശ്രീ ജോർജ് മുതലാളി കൃതജ്ഞതയും രേഖപ്പെടുത്തി.

ചർമ്മം, മുടി, നഖം , മ്യൂക്കസ് മെംബ്രേൻകൾ എന്നിവയെ ബാധിക്കുന്ന രോഗങ്ങൾ,
കുഷ്ഠരോഗം, ലൈംഗീകമായി പകരുന്ന രോഗങ്ങൾ, സൗന്ദര്യം നിലനിർത്തുന്നതിനുള്ള മാർഗ്ഗങ്ങൾ, എന്നിവ ഈ പുതിയ ഡിപ്പാർട്ടമെന്റ് കൈകാര്യം ചെയ്യും.

രോഗനിർണയത്തിനും ചികിത്സയ്ക്കുമായി നടത്തുന്ന സ്കിൻ ബയോപ്സികൾ, നഖ ബയോപ്സികൾ, സ്ലിറ്റ്-സ്കിൻ സ്മിയറുകൾ എന്നിവ ചെയ്യുന്നതിനുള്ള സൗകര്യം ലൈഫ് ലൈനിൽ ഉണ്ടാകും. ഇൻട്രാലീഷണൽ ഇൻജക്ഷനുകൾ, കെമിക്കൽ കോട്ടറൈസേഷൻ, സ്കാർ മോഡുലേഷൻ എന്നീ നടപടികളും മുടികൊഴിച്ചിൽ സംബന്ധമായ രോഗങ്ങൾക്ക് സ്കാൽപ്പ് ബയോപ്സികൾ, പി.ആർ.പി. തെറാപ്പി, ഗ്രോത്ത് ഫാക്ടർ കോൺസൻട്രേറ്റ് ചികിത്സകളും ലൈഫ് ലൈനിൽ ലഭ്യമാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഉച്ചഭക്ഷണത്തിനായി വാങ്ങിയ ചിക്കൻ ബിരിയാണിയിൽ ചത്ത പഴുതാര:  ഹോട്ടലിനെതിരെ നടപടി

തിരുവല്ല : ഉച്ചഭക്ഷണത്തിനായി വാങ്ങിയ ചിക്കൻ ബിരിയാണിയിൽ  ചത്ത പഴുതാരയെ കണ്ടെത്തിയ സംഭവത്തിൽ ഹോട്ടലിനെതിരെ നടപടി. തിരുവല്ല-കായംകുളം സംസ്ഥാന പാതയിലെ കടപ്ര ജങ്ഷന് സമീപമുള്ള കന്നിമറ ഹോട്ടലാണ് ഇന്ന്  ഉച്ചയോടെ ഭക്ഷ്യ സുരക്ഷ...

Kerala Lotteries Results : 25-02-2025 Sthree Sakthi SS-456

1st Prize Rs.7,500,000/- (75 Lakhs) SV 479575 Consolation Prize Rs.8,000/- SN 479575 SO 479575 SP 479575 SR 479575 SS 479575 ST 479575 SU 479575 SW 479575 SX 479575...
- Advertisment -

Most Popular

- Advertisement -