Wednesday, March 25, 2026
No menu items!

subscribe-youtube-channel

HomeNewsദേവസ്വം മന്ത്രി...

ദേവസ്വം മന്ത്രി വി.എൻ. വാസവൻ  പമ്പയിലും നിലയ്ക്കലും സന്ദർശനം നടത്തും

പത്തനംതിട്ട : ശബരിമല മണ്ഡല മകരവിളക്ക് തീർഥാടനത്തിന് മുന്നോടിയായി പുതിയ ദേവസ്വം മന്ത്രി വി.എൻ. വാസവൻ ഈ മാസം 15, 16 തീയതികളിൽ പമ്പയിലും നിലയ്ക്കലും സന്ദർശനം നടത്തും

ദേവസ്വം ബോർഡ് പ്രതിനിധികളും മന്ത്രിയ്ക്കൊപ്പം ഉണ്ടാകും. കിഫ്ബിയുമായി സഹകരിച്ച് നിലക്ക്ക്കൽ, എരുമേലി എന്നിവിടങ്ങളിൽ നടപ്പാക്കുന്ന നിർമാണ പ്രവർത്തനങ്ങൾ മുടങ്ങിക്കിടക്കുന്നത് പുനരാരംഭിക്കുന്നത് സംബന്ധിച്ച് ചർച്ച നടത്തും. ഇത്തവണത്തെ തീർഥാടനം തുടങ്ങുന്നതിന് മുൻപ് അവ പൂർത്തിയാക്കാൻ സാധിക്കുമോ എന്ന കാര്യവും ചർച്ച ചെയ്യും. തീർഥാടനത്തിന് മുന്നോടിയായുള്ള ഒരുക്കങ്ങൾ ചർച്ച ചെയ്ത് തീരുമാനിക്കുന്നതിന് ഈ മാസം 17 ന് സംസ്ഥാനതല അവലോകന യോഗം തിരുവനന്തപുരത്ത് ചേരുമെന്ന് മന്ത്രിയുടെ ഓഫിസിൽ നിന്ന് അറിയിച്ചു

അതേ സമയം ഇത്തവണ ശബരിമല സീസണിൽ അരവണയുടെ ഗുണനിലവാരം ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി വനം വികസന കോർപ്പറേഷനിൽ നിന്ന് ഏലയ്ക്ക വാങ്ങാൻ ധാരണയായെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് പി. എസ്. പ്രശാന്ത് അറിയിച്ചു.

കിലോയ്ക്ക് 2, 600 രൂപ നിരക്കിലാണ് ഏലയ്ക്ക നേരിട്ട് വാങ്ങുന്നത്. സ്വകാര്യ ഏജൻസികൾ ഇതിന് ഉയർന്ന തുകയാണ് ബോർഡിനെ അറിയിച്ചത്. ഈ സീസണിൽ തിരക്ക് നിയന്ത്രിക്കാൻ സ്പോട്ട് ബുക്കിങ് ഒഴിവാക്കിയതായും വെർച്വൽ ക്യൂ വഴിയുള്ള ബുക്കിങ് മാത്രമേ അനുവദിക്കുകയുള്ളൂവെന്നും ദേവസ്വം ബോർഡ് പ്രസിഡന്റ് പറഞ്ഞു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അമൃത എക്സ്പ്രസ് ട്രെയിൻ സർവ്വീസ്  രാമേശ്വരം വരെ നീട്ടി

തിരുവനന്തപുരം : തിരുവനന്തപുരത്തു നിന്ന് മധുരയിലേക്കുള്ള അമൃത എക്സ്പ്രസ്  രാമേശ്വരം വരെ സർവീസ് നടത്തും. രാമേശ്വരത്തേക്ക് സർവീസ് നീട്ടാനുള്ള തീരുമാനം വ്യാഴാഴ്ച മുതൽ പ്രാബല്യത്തിൽ വരുമെന്ന് റെയിൽവേ അറിയിച്ചു. ഇതോടെ ദക്ഷിണേന്ത്യയിലെ പ്രധാന തീർഥാടനകേന്ദ്രമായ...

ന്യുനമർദ്ദം ,ചക്രവാതചുഴി : സംസ്ഥാനത്ത് അടുത്ത 5 ദിവസം മഴയ്ക്ക് സാധ്യത

കോട്ടയം : തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ വടക്കൻ തമിഴ്‌നാട് തെക്കൻ ആന്ധ്രാപ്രദേശ് തീരത്തിന് മുകളിലായി ന്യുനമർദ്ദവും തെക്കു കിഴക്കൻ അറബിക്കടലിന് മുകളിലായി കേരള തീരത്തിന് സമീപം ചക്രവാതചുഴിയും സ്ഥിതിചെയ്യുന്നു. ഇതിന്റെ സ്വാധീനഫലമായി...
- Advertisment -

Most Popular

- Advertisement -