പത്തനംതിട്ട : ജില്ലാ മൗണ്ടനീയറിംഗ് അസോസിയേഷൻ ജില്ലാ ചാമ്പ്യൻഷിപ്പും സ്റ്റേറ്റ് സെലക്ഷനും ചുട്ടിപ്പാറയിൽ നടന്നു. സ്പോർട്സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് കെ. അനിൽ കുമാർ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ ജില്ലാ പ്രസിഡൻ്റ് സുനിൽ മംഗലത്ത് അധ്യക്ഷത വഹിച്ചു.
സദാനന്ദൻ അമ്പാടി ട്രക്കിംഗ് ഫ്ലാഗ് ഓഫ് ചെയ്തു. സെക്രട്ടറി പ്രേം എസ്, ട്രഷറർ അജു എസ്, ഓർഗനൈസിംഗ് സെക്രട്ടറി കെ.ജി. റെജി, വൈ. പ്രസിഡൻ്റ് രാജി മഞ്ചാടി, ജില്ലാ ഭാരവാഹികളായ ഉല്ലാസ് വി.എ, പ്രിയ കെ, ജയൻ കടമ്മനിട്ട, ഷിജിത് സി.പി. എന്നിവർ പ്രസംഗിച്ചു.
മൗണ്ടനീയറിംഗ് പരിശീലകൻ ഹർഷകുമാർ ശർമ്മ ടീം ചാമ്പ്യൻഷിപ്പിന് നേതൃത്വം നൽകി.