Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsAdoorലഹരിക്കൂട്ട്  മരണക്കൂട്ട്...

ലഹരിക്കൂട്ട്  മരണക്കൂട്ട് : ലഹരി വിരുദ്ധ സെമിനാർ

അടൂർ: കേരള സീനിയർ ലീഡേഴ്‌സ് ഫോറത്തിന്റെയും അടൂർ വിവേകാനന്ദ ഗ്രന്ഥശാലയുടെയും സംയുക്താഭിമുഖ്യത്തിൽ ലഹരിക്കൂട്ട്  മരണക്കൂട്ട് ലഹരി വിരുദ്ധ സെമിനാർ സംഘടിപ്പിച്ചു. വിവേകാന്ദന്ദ ഗ്രന്ഥശാലയിൽ നടന്ന സെമിനാർ സംസ്ഥാന ലൈബ്രറി കൌൺസിൽ വൈസ് പ്രസിഡന്റ്  ഏ പി ജയൻ സെമിനാർ ഉദ്ഘാടനം ചെയ്തു.

സമൂഹത്തെ കാർന്നു തിന്നുന്ന ലഹരിക്കെതിരെ പടപൊരുതാൻ എല്ലാ മാർഗങ്ങളും ഉപയോഗിക്കപ്പെടണമെന്നും സമൂഹത്തിന്റെ ആൻമാർത്ഥമായ പിന്തുണ അതിനായി നൽകണമെന്നും  ഏ പി ജയൻ ആവശ്യപ്പെട്ടു. മറ്റുള്ളങ്ങളിലാണ് പ്രശ്നമെന്നും എന്റെ വീട്ടിൽ അതെത്തില്ലായെന്നുമുള്ള നമ്മുടെ മനോഭാവത്തിൽ മാറ്റം വരണമെന്ന് അദ്ദേഹം പറഞ്ഞു.

അടൂർ ലൈഫ് ലൈൻ ആശുപത്രി ചെയർമാൻ ഡോ എസ് പാപ്പച്ചൻ മുഖ്യ പ്രസംഗം നടത്തി. സമൂഹത്തിൽ പ്രതിസന്ധി ഉണ്ടാക്കുന്ന ലഹരി ഉപയോഗം ഏതു വിധേനയും നിയന്ത്രിക്കേണ്ടത് നമ്മുടെ നിലനിൽപ്പിന് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. കെമിക്കലായുള്ളതും അല്ലാത്തതുമായ പുതിയ ലഹരി വസ്തുക്കൾ യുദ്ധസമാനമായ അവസ്ഥയാണ് സൃഷിക്കുന്നതെന്നു അദ്ദേഹം സൂചിപ്പിച്ചു.

കുടുംബത്തിൽ സന്തോഷവും സമാധാനവും ഉണ്ടാവുകയും അനുകരിക്കാൻ തക്കതായ ജീവിതം മാതാപിതാക്കൾ നയിക്കുകയുമാണെങ്കിൽ യുവാക്കൾ വഴിതെറ്റില്ല എന്നദ്ദേഹം പറഞ്ഞു.

പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ്  സുശീല കുഞ്ഞമ്മ കുറുപ്പ് അധ്യക്ഷത വഹിച്ചു. എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ  അൻഷാദ് ബി, സീനിയർ ലീഡേഴ്‌സ് ഫോറം പ്രസിഡന്റ്  ബി രാജീവ് എന്നിവർ വിഷയം അവതരിപ്പിച്ചു.

സീനിയർ ലീഡേഴ്‌സ് ഫോറം ജനറൽ സെക്രട്ടറി ഡോ ജോർജ് ചാക്കച്ചേരി, മുരുകേഷ് ടി, പറക്കോട് ബ്ലോക്ക്പഞ്ചായത്ത് മെമ്പർ,  ഏ പി സന്തോഷ്, സീനിയർ ലീഡേഴ്‌സ്ഫോറം ട്രെഷറാർ, കവിയൂർ ബാബു, കരുൺ കൃഷ്ണകുമാർ, രാജേന്ദ്രൻ ഉണ്ണിത്താൻ എന്നിവർ സംസാരിച്ചു. സെമിനാറിൽ പങ്കെടുത്തവർ ലഹരിവിരുദ്ധ പ്രതിജ്ഞ എടുത്തു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഓണം ഇന്ന് : പ്രേക്ഷകർക്ക് ദേശം ന്യൂസിൻ്റെ  ഓണാശംസകൾ

പത്തനംതിട്ട : ഐശ്വര്യത്തിൻ്റെയും സമ്പൽ സമ്യദ്ധിയുടെ ദിനമായ ഇന്ന്  ലോകമെമ്പാടുമുള്ള മലയാളികൾ ഓണം ആഘോഷിക്കുന്നു. പൊന്നിൻ ചിങ്ങം മാസത്തിലെ തിരുവോണം നാളിലാണ് ഓണം ആഘോഷിക്കുന്നത്. അത്തം മുതലുള്ള 10 ദിവസങ്ങളിലാണ് ഓണം ആഘോഷിക്കുന്നത്....

അധ്യാപക ഒഴിവ്

ആലപ്പുഴ: ഗവണ്‍മെന്റ് മുഹമ്മദ് ബോയ്‌സ് ഹൈസ്‌കൂളില്‍ യു.പി.എസ്.ടി, എച്ച്.എസ്.ടി. ഇംഗ്ലീഷ് വിഭാഗങ്ങളില്‍ താത്കാലിക അധ്യാപക ഒഴിവുകളിലേക്കായി ജൂണ്‍ 13-ന് രാവിലെ 11.30-ന് അഭിമുഖം നടത്തുന്നു. യു.പി.എസ്.ടി. വിഭാഗത്തിലേക്ക് ഒരു മാസത്തേക്കാണ് ഒഴിവ്. ഉദ്യോഗാര്‍ഥികള്‍ അസ്സല്‍...
- Advertisment -

Most Popular

- Advertisement -