കവിയൂർ : വൈസ് മെൻ ഇൻറർനാഷണൽ കവിയൂർ മുണ്ടിയപ്പള്ളി ക്ലബ്, അനാംസ് എന്നിവയുടെ നേതൃത്വത്തിൽ ലഹരി വിമോചന സന്ദേശ യാത്ര നടത്തി. തോട്ടഭാഗം ജംഗ്ഷനിൽ മാത്യു ടി തോമസ് എം എൽ എ ഉദ്ഘാടനം ചെയ്തു. വൈസ് മെൻ ക്ലബ് പ്രസിഡണ്ട് കുര്യൻ ചെറിയാൻ അധ്യക്ഷത വഹിച്ചു. ഡോക്ടർ ബി ജി ഗോകുലൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസഫ് ജോൺ, എക്സൈസ് ഇൻസ്പെക്ടർ വേണു ഗോപാലകൃഷ്ണൻ, വൈസ്മെൻ ക്ലബ്ബ് സെക്രട്ടറി റോയി വർഗീസ് ഇലവുങ്കൽ, ബെൻസി തോമസ്, ജോർജ് പോൾ തുടങ്ങിയവർ പ്രസംഗിച്ചു.






