Saturday, April 11, 2026
No menu items!

subscribe-youtube-channel

HomeNewsവിദ്യാഭ്യാസ സ്ഥാപനങ്ങൾ...

വിദ്യാഭ്യാസ സ്ഥാപനങ്ങൾ തലമുറകളെ താലോലിക്കുന്ന മാതൃഭാവമാണ് പകർന്നു നൽകുന്നത്: അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി

തിരുവല്ല: അക്ഷരങ്ങളും ആശയങ്ങളും പകർന്നു കൊടുക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ തലമുറകളെ താലോലിക്കുന്ന മാതൃഭാവമാണ്  നൽകുന്നതെന്ന്  അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായി പറഞ്ഞു.  പെരിങ്ങര പ്രിൻസ് മാർത്താണ്ഡവർമ്മ വിദ്യാലയങ്ങളുടെ നവതി സമാപന ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അവർ.

ലഹരിവസ്തുക്കളോടും അനാശാസ്യതകളോടും കർശനമായ വിലക്കു കൽപ്പിക്കുവാൻ യുവതലമുറ തയ്യാറാകണമെന്ന് അശ്വതി തിരുനാൾ ഉദ്ബോധിപ്പിച്ചു. പെരിങ്ങര ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്  ഹരിദാസി ശശി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സാം ഈപ്പൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ്  ഈപ്പൻ കുര്യൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി.

സി ആർ ചന്ദ്രശേഖരപ്പണിക്കർ, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് ആനി എബ്രഹാം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ അനീഷ് ചന്ദ്രൻ, രാഹുൽ രഘു, അരുൺ എം കുമാർ, ഡോ. രമേശ്  ഇളമൺ, വിവി  കൃഷ്ണൻ നമ്പൂതിരി, പിടിഎ പ്രസിഡൻറ്  മനോജ് കുമാർ, ഡി രേഖ ആശിഷ്, ഇന്ദു ആർ നാഥ് എന്നിവർ പ്രസംഗിച്ചു.

വിരമിക്കുന്ന പ്രധാന അധ്യാപികമാരായ പത്മജാ ദേവി,  റിറ്റി ചെറിയാൻ, അധ്യാപകനായ വിഷ്ണു നമ്പൂതിരി എന്നിവർക്ക് യാത്രയയപ്പും നൽകി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കാലിക്കറ്റ് സർവകലാശാല കലോത്സവത്തിനിടെ കെഎസ്‌യു – എസ്എഫ്ഐ സംഘർഷം

തൃശ്ശൂർ : മാള ഹോളി ഗ്രേസ് കോളജിൽ നടക്കുന്ന കാലിക്കറ്റ് സർവ്വകലാശാല കലോത്സവത്തിൽ കെ എസ് യു-എസ്എഫ്ഐ പ്രവർത്തകർ തമ്മിൽ സംഘർഷം. ഇന്നു പുലർച്ചെയോടെയാണ് കെഎസ്‌യു – എസ്എഫ്ഐ വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടിയത്....

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മലങ്കരസഭാധ്യക്ഷനുമായി കൂടിക്കാഴ്ച്ച നടത്തി

കോട്ടയം : സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം മലങ്കരസഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവായുമായി കൂടിക്കാഴ്ച്ച നടത്തി. സഭാ ആസ്ഥാനത്ത്...
- Advertisment -

Most Popular

- Advertisement -