Tuesday, March 3, 2026
No menu items!

subscribe-youtube-channel

HomeNewsഏഴംകുളം കനാൽ...

ഏഴംകുളം കനാൽ പാലം തർക്കം പരിഹരിച്ചു: നിർമ്മാണം ഉടൻ ആരംഭിക്കും-ചിറ്റയം ഗോപകുമാർ ഡെപ്യൂട്ടി സ്പീക്കർ

പത്തനംതിട്ട: ഏഴംകുളം- കൈപ്പട്ടൂർ റോഡ് കിഫ്ബി ഫണ്ട് ഉപയോഗിച്ച് ആധുനിക നിലവാരത്തിൽ നിർമ്മിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ധൃതഗതിയിൽ നടന്നുവരികയാണെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു.

എന്നാൽ ഏഴംകുളം ഗവൺമെന്റ്  എൽപിഎസിനും, ഏഴംകുളം ദേവീക്ഷേത്രത്തിനും ഇടയിലുള്ള കനാൽ പാലം വീതി കൂട്ടി നിർമ്മിക്കുന്ന പ്രവർത്തി നടന്നു വരവേ നിർമ്മാണപ്രവർത്തനങ്ങൾ തടഞ്ഞ സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ യോഗം വിളിക്കുകയും തുടർന്ന്  സ്ഥലം സന്ദർശിച്ച്  അടിയന്തരമായി പരിഹാരം ഉണ്ടാക്കാൻ നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകുകയും ചെയ്തു.

പാലത്തിന് കിഴക്കുവശത്തുള്ള അക്വഡേറ്റ് വൃത്തിയാക്കി അതിലൂടെ സ്കൂളിലേക്കും, ക്ഷേത്രത്തിലേക്കും പോകുന്നതിനുള്ള സംവിധാനം ഉണ്ടാക്കും.  ഇതിനോട് ചേർന്നുള്ള ഇടറോഡിൻറെ സൈഡിലെ കാടുകൾ വെട്ടിത്തെളിച്ച് മെറ്റലിട്ട് സഞ്ചാരയോഗ്യമാക്കും. ഡെപ്യൂട്ടി സ്പീക്കറുടെ നിർദ്ദേശം അംഗീകരിച്ച് പാലം പണി ഉടൻ പുനരാരംഭിച്ച് നവംബർ മാസം പൂർത്തീകരിക്കും.

കെ ആർ എഫ് ബി എക്സിക്യൂട്ടീവ് എൻജിനീയർ ദീപ, അസ്സി. എക്സിക്യൂട്ടീവ് എൻജിനീയർ ബിജിതോമസ്, അസ്സി. എൻജിനീയർ കലേഷ്, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ ബാബു ജോൺ, ഷീജ പിടിഎ പ്രസിഡൻറ് അനിൽ നെടുമ്പള്ളി, ഏഴംകുളം എൽപിഎസ് ഹെഡ്മാസ്റ്റർ അശോകൻ തുടങ്ങിയവർ ഉണ്ടായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മരണശേഷവും എന്തിനാണ് ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നത്: തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ

കോട്ടയം: മരണശേഷവും എന്തിനാണ് ഉമ്മൻ ചാണ്ടിയെ വേട്ടയാടുന്നതെന്നും, ഇന്ന് ജീവിച്ചിരിക്കുന്നവരിൽ ഗണേഷ്‍കുമാറിന്‍റെ എല്ലാ കഥയും അറിയാവുന്നയാളാണ് ഞാനെന്നും  തിരുവഞ്ചൂര്‍ രാധാകൃഷ്ണൻ പറഞ്ഞു.ഗണേഷ് പറഞ്ഞ കാര്യങ്ങൾ മുഴുവൻ അറിയുന്ന ആളാണ് താനെന്നും മുഴുവൻ കഥകളും...

ബിന്ദുവിന്റെ കുടുംബത്തിന് 5 ലക്ഷം രൂപ ധനസഹായം നൽകുമെന്ന് ചാണ്ടി ഉമ്മൻ

കോട്ടയം : കോട്ടയം മെഡിക്കൽ കോളേജിൽ കെട്ടിടം തകർന്നു വീണ് മരിച്ച ബിന്ദുവിന്റെ കുടുംബത്തിന്  5 ലക്ഷം രൂപ ധനസഹായം  നൽകുമെന്ന് ചാണ്ടി ഉമ്മൻ എംഎൽഎ. ഉമ്മൻ ചാണ്ടി ഫൗണ്ടേഷനിലൂടെ തുക നൽകുക. ബിന്ദുവിന്റെ...
- Advertisment -

Most Popular

- Advertisement -