Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsഅപ്പർകുട്ടനാട്ടിൽ കൃഷിനാശം...

അപ്പർകുട്ടനാട്ടിൽ കൃഷിനാശം നേരിട്ടവർക്കും വീട് നഷ്ടപ്പെട്ടവർക്കും അടിയന്തര ധനസഹായം നൽകണം:  കേരള കോൺഗ്രസ് (എം)

തിരുവല്ല : കാലവർഷക്കെടുതിയിൽ അപ്പർ കുട്ടനാട്ടിൽ കൃഷിനാശം നേരിട്ടവർക്കും വീട് നാശനഷ്ടം ഉണ്ടായവർക്കും വളർത്തു മൃഗങ്ങൾ അപായത്തിൽ പെട്ടവർക്കും അടിയന്തരമായി ദുരന്ത നിവാരണ നിധിയിൽ നിന്നും ധനസഹായം നൽകണമെന്ന് കേരള കോൺഗ്രസ് (എം) പത്തനംതിട്ട ജില്ലാ പ്രസിഡന്റ് സജി അലക്സ് ആവശ്യപ്പെട്ടു. അപ്പർ കുട്ടനാട് കാലവർഷക്കെടുതിയിൽ അതീവ കഷ്ടത അനുഭവിക്കുന്നു.

അവരെ സംരക്ഷിക്കുവാനുള്ള കടമ സർക്കാരിന് ഉണ്ട് ആ കടമ സംരക്ഷിക്കുവാൻ ആർജ്ജവമുള്ള ഇടതുപക്ഷ സർക്കാർ ഉത്തരവാധിത്വം നിറവേറ്റുമെന്നു  സജി അലക്സ് കൂട്ടിച്ചേർത്തു. തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് ഒരുക്കങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള പാർട്ടി നിയോജക മണ്ഡലം  കൺവെൻഷൻ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

തദ്ദേശ തെരഞ്ഞെടുപ്പിലെ  സ്ഥാനാർത്ഥി നിർണയത്തിൽ എൽഡിഎഫിൽ അർഹമായ പരിഗണന ലഭിക്കുമെന്നും  സിപിഎം ഉൾപ്പെടെയുള്ള  എല്ലാ ഘടകകക്ഷികളുമായി പാർട്ടിക്കുള്ള ബന്ധം വളരെ ദൃഢമാണെന്നും വരുന്ന  തെരഞ്ഞെടുപ്പിൽ വൻ വിജയത്തിന് മുതൽകൂട്ടാകുമെന്നും   സജി അലക്സ് പറഞ്ഞു. നിയോജക മണ്ഡലം പ്രസിഡന്റ് സാം കുളപള്ളി അധ്യക്ഷത വഹിച്ചു.

ലയൺസ് ക്ലബ് ഓഡിറ്റോറിയത്തിൽ കൂടിയ സമ്മേളനത്തിൽ ഉന്നതാധികാര സമിതി അംഗം ചെറിയാൻ പോളച്ചിറക്കൽ,സ്റ്റീയറിങ് കമ്മിറ്റി അംഗം മനോജ് മാത്യു,ജില്ലാ നേതാക്കളായ ഷെറി തോമസ്, ജേക്കബ് മാമൻ വട്ടശ്ശേരി,സോമൻ താമരച്ചാലിൽ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ ബോസ് തെക്കേടം, ജോയ്ആറ്റുമാലിൽ, മനു ജോസഫ്,പ്രസാദ് കൊച്ചുപാറക്കൽ, തോമസ് വർഗീസ്, സജി വിഴലയിൽ ജേക്കബ് കെ ഇറണക്കൽ, ജോജി പി തോമസ്,ധന്യ മാമൻ, ബിനിൽ തേക്കും പറമ്പിൽ, ബർസലി ജോസഫ്,അനിൽ എബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഡോ. അംബേദ്കർ സമ്മാൻ സഭ കുമ്മനം രാജശേഖരൻ ഉദ്ഘാടനം ചെയ്യും

പത്തനംതിട്ട : ഭരണഘടനാ ശില്പി ഭാരത രത്‌ന ഡോ. ഭീം റാവു അംബേദ്കർ ജന്മദിനാഘോഷങ്ങളുടെ ഭാഗമായി ബിജെപി പത്തനംതിട്ട ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന സമ്മാൻ സഭ  നാളെ വൈകിട്ട് 03.00 മണിക്ക് (25)ബിജെപി...

കണ്ണൂരില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു

കണ്ണൂർ : കണ്ണൂർ പാനൂരിൽ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. ബിജെപി പ്രവർത്തകനായ കൂറ്റേരി കൊല്ലമ്പറ്റ ഷൈജുവിനാണ് വെട്ടേറ്റത് .നാല് ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് മര്‍ദനമേല്‍ക്കുകയും ചെയ്തു .പൊയിലൂർ മുത്തപ്പൻമടപ്പുര തിറ ഉത്സവത്തിനിടെയാണ് സംഭവം.തലയ്ക്ക് പരിക്കേറ്റ...
- Advertisment -

Most Popular

- Advertisement -