കൊച്ചി:വനിതാ ഡോക്ടറെ പീഡിപ്പിച്ചെന്ന കേസിലെ പ്രതിയായ മുൻ സിഐ തൂങ്ങി മരിച്ച നിലയിൽ .മലയിൻകീഴ് മുൻ സിഐ സൈജുവിനെ കൊച്ചി അംബേദ്കർ സ്റ്റേഡിയത്തിന് പരിസരത്തെ മരത്തിലാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.നെടുമങ്ങാട് സ്വദേശിയാണ്. ബലാത്സംഗ കേസിൽ ജാമ്യം നേടിയത് ഹൈക്കോടതി റദ്ദാക്കിയിരുന്നു.ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്യാനിരിക്കെയാണ് തൂങ്ങി മരിച്ചത്.
മലയിൻകീഴ് ഇന്‍സ്പെക്ടറായിരിക്കെയാണ് സൈജു എം വിക്കെതിരെ വനിതാ ഡോക്ടർ പൊലീസില്‍ പീഡന പരാതി നല്‍കിയത്.ഈ കേസിൽ ജാമ്യം ലഭിക്കാൻ പൊലീസ് ജിഡി റജിസ്റ്ററിൽ സൈജു കൃത്രിമം കാണിച്ചെന്ന് കോടതി കണ്ടെത്തി ജാമ്യം റദ്ദാക്കിയിരുന്നു.