ന്യൂഡൽഹി : ഗുജറാത്തിൽ ബറൂച്ച് ജില്ലയിലെ ഒരു ഫാർമസ്യൂട്ടിക്കൽ ഫാക്ടറിയിൽ സ്ഫോടനം . അപകടത്തിൽ ഫാക്ടറിയിലെ രണ്ട് തൊഴിലാളികൾ മരിച്ചു. 20 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ചതിനെ തുടർന്നാണ് സ്ഫോടനം ഉണ്ടായത്.
സ്ഫോടനം വളരെ ശക്തമായിരുന്നതിനാൽ ഫാക്ടറി കെട്ടിടം മുഴുവൻ തകർന്നു. ഫാക്ടറിയിൽ ജോലി ചെയ്തിരുന്ന ഭൂരിഭാഗം തൊഴിലാളികളെയും രക്ഷിച്ചെങ്കിലും രണ്ടുപേർ ഉള്ളിൽ കുടുങ്ങിയതാണ് അപകടത്തിന് കാരണമായത്.






