മലപ്പുറം : മലപ്പുറത്ത് ഫ്രിജ് നന്നാക്കുന്നതിനിടെ ഉണ്ടായ പൊട്ടിത്തെറിയിൽ യുവാവിന് ദാരുണാന്ത്യം.ഊര്‍ക്കടവ് എളാടത്ത് റഷീദ് ആണ് മരിച്ചത്. രാവിലെ ഊർക്കടവിലുള്ള ഫ്രിജ് റിപ്പയറിങ് കടയില്‍ വച്ചാണ് അപകടം സംഭവിച്ചത്. ഫ്രിഡ്ജിൽ ഗ്യാസ് റീഫില്ല് ചെയ്യുന്നതിനിടക്കാണ് പൊട്ടിത്തെറി ഉണ്ടാകുന്നത്. റഷീദ് മാത്രമാണ് കടയ്ക്കുള്ളിൽ ഉണ്ടായിരുന്നത്. ഗുരുതരമായി പരുക്കേറ്റ റഷീദിനെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.