കൊല്ലം : മകനെ വെട്ടിക്കൊലപ്പെടുത്തി അച്ഛൻ ജീവനൊടുക്കി. കൊല്ലത്ത് കടപ്പാക്കട അക്ഷയനഗർ സ്വദേശി വിഷ്ണു എസ് പിള്ളയാണ് കൊല്ലപ്പെട്ടത്.അച്ഛൻ അഭിഭാഷകനായ ശ്രീനിവാസപിള്ളയാണ് ആത്മഹത്യ ചെയ്തത് .ശനിയാഴ്ച രാവിലെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത് .മകളുടെ വീട്ടിലായിരുന്ന വിഷ്ണുവിന്റെ അമ്മ രാവിലെ തിരികെ വീട്ടിലെത്തിയപ്പോഴാണ് വിഷ്ണുവിനെ വെട്ടിക്കൊലപ്പെടുത്തിയ നിലയിലും ശ്രീനിവാസപിള്ളയെ തൂങ്ങി മരിച്ച നിലയിലും കണ്ടത് .വിഷ്ണുവിന് ചെറിയ മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നു എന്നാണ് സൂചന.