Wednesday, October 15, 2025
No menu items!

subscribe-youtube-channel

HomeNewsKozhikoduസ്കൂൾ വിദ്യാർഥികളെ...

സ്കൂൾ വിദ്യാർഥികളെ ഉപയോഗിച്ചുള്ള റീൽ ചിത്രീകരണം : വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നൽകി

കോഴിക്കോട് : സ്കൂ‌ൾ വിദ്യാർഥികളെ ഉപയോഗിച്ചുള്ള റീൽ ചിത്രീകരണത്തിനെതിരെ വിദ്യാഭ്യാസ മന്ത്രിക്ക് പരാതി. വിദ്യാർഥികളുടെ സ്വകാര്യതയെ മാനിക്കാതെ ചിത്രീകരിക്കുന്ന റീലുകൾക്ക് നിയന്ത്രണം വേണമെന്നാണ് ആവശ്യം. കോഴിക്കോട് സ്വദേശിയായ സാമൂഹിക പ്രവർത്തകൻ മുഹമ്മദലി കിനാലൂരാണ് പരാതി നൽകിയത്.

സ്കൂളുകളിൽ വിദ്യാർത്ഥികളെ ഉപയോഗിച്ചുള്ള റീൽ ചിത്രീകരണങ്ങൾ പുതിയകാലത്ത് സാധാരണമാണ്. ക്ലാസ് മുറികളിൽ നിന്ന് അധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടുന്ന വീഡിയോ കണ്ടൻ്റുകളാണ് സാമൂഹിക മാധ്യമങ്ങളിൽ സമീപകാലത്ത് സജീവമാകുന്നത്.

ഇതിനെതിരെയാണ് എഴുത്തുകാരനും, സാമൂഹ്യ പ്രവർത്തകനുമായ മുഹമ്മദലി കിനാലൂർ വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നൽകിയത്.വിദ്യാർത്ഥികൾക്ക് അവരുടെ സ്വകാര്യതയുണ്ടെന്നും, അത് വകവച്ചു നൽകണമെന്നും, അധ്യാപകരുടേത് അമിതാധികാരപ്രയോഗമാണെന്നും മുഹമ്മദലി കിനാലൂർ പറയുന്നു.

കുട്ടികളിൽ മൊബൈൽ അഡിക്ഷൻ ഉണ്ടാക്കുമെന്നുമാണ് ആക്ഷേപം. 2022ൽ ദേശീയ ബാലാവകാശ കമ്മീഷൻ പുറത്തിറക്കിയ മാർഗ നിർദ്ദേശങ്ങൾക്ക് വിരുദ്ധമാണ് സ്കൂ‌ളുകളിലെയും, ക്ലാസ് മുറികളിലെയും റീൽസ് ചിത്രകരണമെന്നും പരാതിക്കാരൻ വ്യക്തമാക്കി

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

യുവാക്കളെ ഹണിട്രാപ്പിൽ കുടുക്കി അതിക്രൂരമായ മര്‍ദനത്തിനിരയാക്കിയ സംഭവത്തിൽ ദമ്പതികൾ അറസ്റ്റിൽ

പത്തനംതിട്ട : പത്തനംതിട്ടയിൽ യുവാക്കളെ ഹണിട്രാപ്പിൽ കുടുക്കി അതിക്രൂരമായ മര്‍ദനത്തിനിരയാക്കിയ സംഭവത്തിൽ ദമ്പതികൾ അറസ്റ്റിൽ. ചരൽക്കുന്ന്‌ സ്വദേശി ജയേഷ്, ഭാര്യ രശ്മി എന്നിവരാണ് അറസ്റ്റിലായത്. ആലപ്പുഴ, റാന്നി സ്വദേശികളായ രണ്ട് യുവാക്കളാണ് ക്രൂരമര്‍ദനത്തിന്...

മാനം തെളിഞ്ഞു അക്ഷരമുറ്റത്തേക്ക് കുരുന്നുകൾ എത്തി

തിരുവല്ല: വെള്ളപ്പൊക്കത്തെ തുടർന്ന് പ്രവേശനോത്സവം മാറ്റിവച്ച പെരിങ്ങര പഞ്ചായത്തിലെ അധ്യയനം ആരംഭിച്ചു.ചാത്തങ്കരി ഗവ.എൽ.പി. എസിൽ നടന്ന പഞ്ചായത്ത് തല പ്രവേശനോത്സവം പ്രസിഡന്റ് എബ്രഹാം തോമസ് ഉത്ഘാടനം ചെയ്തു. വാർഡ് മെമ്പർ ചന്ദ്രു എസ് കുമാർ...
- Advertisment -

Most Popular

- Advertisement -