കൊച്ചി : നടിയെ പീഡിപ്പിച്ച കേസിൽ വിചാരണക്കോടതിയുടെ അന്തിമ വിധി നാളെ.എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് നാളെ വിധി പറയുക. നടൻ ദീലീപ് എട്ടാം പ്രതിയായ കേസിൽ നടിയെ ബലാത്സംഗം ചെയ്ത് ദൃശ്യങ്ങൾ പകർത്തിയ പൾസർ സുനിയാണ് ഒന്നാം പ്രതി.കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ആറു പ്രതികളടക്കം പത്തുപേരാണ് വിചാരണ നേരിട്ടത്.
കേസിന്റെ പല ഘട്ടങ്ങളിലായി ജാമ്യം ലഭിച്ച മുഴുവൻ പ്രതികളും ഇപ്പോൾ പുറത്താണ്. കേസിലെ എട്ടാം പ്രതി നടൻ ദിലീപിനെതിരെ ചുമത്തിയ ഗൂഢാലോചനക്കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞോ എന്ന് നാളെ വ്യക്തമാകും. നടിയോടുളള വ്യക്തി വിരോധത്തെത്തുടർന്ന് ദിലീപ് ബലാത്സംഗത്തിന് ക്വട്ടേഷൻ കൊടുത്തു എന്നാണ് കേസ്.






