കണ്ണൂർ : കണ്ണൂർ പുതിയങ്ങാടിയിൽ വാതകം ചോർന്ന് തീപിടിത്തം. 4 പേർക്ക് പൊള്ളലേറ്റു . 2 പേരുടെ നില ഗുരുതരമാണ് .ഇന്നു രാവിലെയാണ് സംഭവം .ഒറീസ സ്വദേശികളായ സുഭാഷ് ബഹ്റ,നിഗം ബഹ്റ ,ശിവ ബഹ്റ, ജീതു എന്നിവർക്കാണു പൊള്ളലേറ്റത്. ഭക്ഷണം പാകം ചെയ്യാൻ ശ്രമിക്കുന്നതിനിടെ തീ പടരുകയായിരുന്നു.ഇവരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.