തിരുവല്ല: നൂറുകണക്കിന് കുടുംബങ്ങളെ മണിക്കൂറോളം ഭീതിയിൽ ആക്കിയ മധുരംമ്പുഴ പാടശേഖരത്തിലുണ്ടായ വൻ തീപിടുത്തത്തിന് കാരണക്കാരായവർക്കെതിരെ നടപടികൾ സ്വീകരിക്കണമെന്ന് യൂത്ത് ഫ്രണ്ട് ആവശ്യപ്പെട്ടു.
ഏകദേശം പത്തേക്കറോളം പാടശേഖരത്തെ പുല്ലുകളും മറ്റും പൂർണമായും കത്തിനശിച്ചു. ഈ പാടശേഖരത്തിൽ സമീപത്തായി നിരവധി വീടുകളാണ് ഉണ്ടായിരുന്നത്. തിരുവല്ലയിൽ നിന്നും ചെങ്ങന്നൂരിൽ നിന്നും എത്തിയ ഫയർഫോഴ്സ് ടീമിൻ്റ് മണിക്കൂറുകൾ നീണ്ട പരിശ്രമങ്ങൾക്കൊടുവിലാണ് തീ നിയന്ത്രണ വിധേയമാക്കാൻ സാധിച്ചതെന്നും യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ വി ആർ രാജേഷ് പറഞ്ഞു.






