ഇംഫാൽ : മണിപ്പുരിൽ അസം റൈഫിൾസ് സൈനികർ സഞ്ചരിച്ച വാഹനത്തിനുനേരെ വെടിവയ്പ്.രണ്ട് സൈനികർക്ക് വീരമൃത്യു. നിരവധി സൈനികർക്ക് പരുക്കേറ്റു .ബിഷ്ണുപൂർ ജില്ലയിൽ വച്ചാണ് ആക്രമണമുണ്ടായത്. ഇംഫാലിൽനിന്ന് ബിഷ്ണുപുരിലേക്ക് വരുകയായിരുന്ന സൈനികരുടെ വാഹനത്തിന് നേരെ തോക്കുകളുമായെത്തിയ സംഘം വെടിയുതിർക്കുകയായിരുന്നു. പ്രദേശത്ത് അസം റൈഫിൾസും പൊലീസും തിരച്ചിൽ നടത്തുകയാണ്. ആക്രമണത്തെ മണിപ്പൂർ ഗവർണർ അജയ് കുമാർ ഭല്ല ശക്തമായി അപലപിച്ചു.