തിരുവനന്തപുരം : വ്യാജ ചെക്ക് ഉപയോഗിച്ച് കഴക്കൂട്ടം സബ് ട്രഷറിയില്‍നിന്ന്15 ലക്ഷം തട്ടിയ സംഭവത്തില്‍ 5 ജീവനക്കാരെ സസ്‌പെന്‍ഡ് ചെയ്തു.ജൂനിയര്‍ സൂപ്രണ്ടുമാരായ സാലി, സുജ, അക്കൗണ്ടന്റുമാരായ ഷാജഹാന്‍, വിജയരാജ്, ഗിരീഷ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.
മരിച്ചവരുടെ ഉള്‍പ്പെടെ അക്കൗണ്ടുകളില്‍നിന്ന് പണം തട്ടിയതായി പരിശോധയിൽ കണ്ടെത്തിയിരുന്നു.പെന്‍ഷന്‍കാരിയായ ശ്രീകാര്യം ചെറുവയ്ക്കല്‍ ശങ്കര്‍ വിലാസില്‍ എം.മോഹനകുമാരിയുടെ അക്കൗണ്ടില്‍നിന്ന് വ്യാജ ചെക്ക് ഉപയോഗിച്ച് രണ്ടരലക്ഷം രൂപ പിന്‍വലിച്ചെന്ന പരാതിയിലാണ് അന്വേഷണം നടന്നത്.സംഭവത്തില്‍ കഴക്കൂട്ടം പോലീസും കേസെടുത്തു.






