Sunday, April 12, 2026
No menu items!

subscribe-youtube-channel

HomeNewsസംസ്ഥാനത്ത് അഞ്ച്...

സംസ്ഥാനത്ത് അഞ്ച് പുതിയ തീയേറ്റർ സമുച്ചയങ്ങൾ വരുന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷന് (കെ.എസ്.എഫ്.ഡി.സി.) കീഴിൽ പുതിയ അഞ്ച് തീയേറ്റർ സമുച്ചയങ്ങൾ ഉടൻ നിർമാണം പൂർത്തിയാക്കുമെന്ന് സാംസ്‌കാരികം, യുവജനകാര്യവകുപ്പ് മന്ത്രി സജി ചെറിയാൻ നിയമസഭയിൽ അറിയിച്ചു.കിഫ്ബി സാമ്പത്തിക സഹായത്തോടെയാണ് തീയേറ്റർ സമുച്ചയങ്ങളുടെ നിർമാണം പുരോഗമിക്കുന്നത്.

ആലപ്പുഴ ജില്ലയിൽ കായംകുളം മുനിസിപ്പാലിറ്റിയിൽ മൂന്ന് സ്‌ക്രീനുകൾ അടങ്ങുന്ന തീയേറ്റർ സമുച്ചയം, കോട്ടയത്ത്‌ വൈക്കം മുനിസിപ്പാലിറ്റിയിൽ രണ്ട് സ്‌ക്രീനുകൾ അടങ്ങുന്ന തീയേറ്റർ സമുച്ചയം, തൃശൂരിൽ അളഗപ്പനഗർ പഞ്ചായത്തിൽ രണ്ട് സ്‌ക്രീനുകൾ അടങ്ങുന്ന തീയേറ്റർ സമുച്ചയം, കണ്ണൂരിൽ പയ്യന്നൂർ മുനിസിപ്പാലിറ്റിയിൽ രണ്ട് സ്‌ക്രീനുകൾ അടങ്ങുന്ന തീയേറ്റർ സമുച്ചയം, പായം പഞ്ചായത്തിൽ രണ്ട് സ്‌ക്രീനുകൾ അടങ്ങുന്ന തീയേറ്റർ സമുച്ചയം എന്നിവയുടെ നിർമ്മാണ പ്രവൃത്തികൾ പുരോഗമിക്കുകയാണെന്ന് മന്ത്രി പറഞ്ഞു.എംഎൽഎമാരായ എം നൗഷാദ്, കടകംപള്ളി സുരേന്ദ്രൻ, കെ പ്രേംകുമാർ, പി വി ശ്രീനിജൻ എന്നിവരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു മന്ത്രി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഹോർമുസ് കടലിടുക്കിന് സമീപം അമേരിക്കയുടെ ബോംബാക്രമണം

ടെഹ്‌റാൻ : ഹോർമുസ് കടലിടുക്കിന് സമീപമുള്ള ഇറാന്റെ മിസൈൽ താവളങ്ങളിൽ അമേരിക്ക ബോംബാക്രമണം നടത്തി .5,000 പൗണ്ട് ഭാരമുള്ള ‘ഡീപ് പെനട്രേറ്റർ’ ബോംബുകൾ ഉപയോഗിച്ച് ഒന്നിലധികം ആക്രമങ്ങൾ നടത്തിയതായി യുഎസ് വൃത്തങ്ങൾ അറിയിച്ചു....

ദേവസ്വം ബോർഡിൽ സമഗ്ര ഓഡിറ്റിങ് നടത്തണം ഹൈക്കോടതി

കൊച്ചി : തിരുവിതാംകൂർ ദേവസ്വം ബോർഡിൻ സമഗ്ര ഓഡിറ്റിങ് നടത്താൻ ഹൈക്കോടതി ഉത്തരവ്. ഈ സാമ്പത്തിക വർഷം അവസാനിക്കും മുമ്പ് അതുവരെയുള്ള മുഴുവൻ ദേവസ്വം സ്ഥാപനങ്ങളിലേയും ഓഡിറ്റിങ് പൂർത്തിയാക്കാനാണ് ഹൈക്കോടതി സിംഗിൾ ബെഞ്ചിന്റെ...
- Advertisment -

Most Popular

- Advertisement -