Monday, March 30, 2026
No menu items!

subscribe-youtube-channel

HomeAgricultureകന്നുകാലികളിലെ കുളമ്പുരോഗ...

കന്നുകാലികളിലെ കുളമ്പുരോഗ പ്രതിരോധ കുത്തിവെയ്പ്പിന് നാളെ തുടക്കമാകും

തിരുവനന്തപുരം : ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി കന്നുകാലികളിലെ കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ് പദ്ധതിയുടെ ആറാം ഘട്ടത്തിന് നാളെ (02/05/2025) തുടക്കമാകും. രാവിലെ 9 മണിക്ക് കോഴിക്കോട് ജില്ലാ വെറ്ററിനറി കേന്ദ്രത്തിൽ കോഴിക്കോട് നോർത്ത് എം.എൽ.എ തോട്ടത്തിൽ രവീന്ദ്രന്റെ അധ്യക്ഷതയിൽ കൂടുന്ന ചടങ്ങിൽ മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി പ്രതിരോധ കുത്തിവെയ്പ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. തുടർന്ന് കർഷകർക്കായി കുളമ്പുരോഗ പ്രതിരോധം വിഷയമാക്കിയുള്ള സെമിനാറും സംഘടിപ്പിക്കും.

മെയ് 2 മുതൽ 23 വരെയുള്ള 18 പ്രവൃത്തി ദിവസം കൊണ്ട് ഈ യജ്ഞം പൂർത്തീകരിയ്ക്കാനാണ് വകുപ്പ് ലക്ഷ്യമിടുന്നത്. നാല് മാസത്തിന് മുകളിൽ പ്രായമുള്ള പശു, എരുമ വർഗ്ഗത്തിൽപ്പെട്ട മുഴുവൻ ഉരുക്കളെയും കുത്തിവയ്പിന് വിധേയമാക്കും. മൃഗസംരക്ഷണ വകുപ്പിൽ നിന്നും നിയോഗിച്ചിട്ടുള്ള ഉദ്യോഗസ്ഥരുടെ ടീമുകൾ കർഷകരുടെ വീടുകളിൽ എത്തി തികച്ചും സൗജന്യമായാണ് ഉരുക്കൾക്കു പ്രതിരോധ കുത്തിവെപ്പ് നൽകുന്നത്. ഇതിനായി സംസ്ഥാനമൊട്ടാകെ വാക്‌സിനേറ്ററും സഹായിയും അടങ്ങുന്ന 1870 സ്‌ക്വാഡുകൾ രൂപീകരിച്ചിട്ടുണ്ടെന്നും മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പക്ഷിപ്പനി : പ്രഭവകേന്ദ്രങ്ങൾക്ക് ഒരു കിലോമീറ്റർ ചുറ്റളവിലുള്ള വളർത്തുപക്ഷികളെ കൊന്നു നശിപ്പിക്കും

ആലപ്പുഴ :  ജില്ലയിലെ തകഴി, കാർത്തികപ്പള്ളി, കരുവാറ്റ, പുന്നപ്ര സൗത്ത്, പുറക്കാട്, ചെറുതന, നെടുമുടി , അമ്പലപ്പുഴ സൗത്ത് എന്നീ പഞ്ചായത്തുകളിൽ പക്ഷിപ്പനി (H5N1) സ്ഥിരീകരിച്ചു.  ജില്ലാ കളക്ടർ അലക്സ് വർഗീസിൻ്റെ അധ്യക്ഷതയിൽ കൂടിയ...

പാരീസ് ഒളിമ്പിക്സ് : ലോക കായിക മാമാങ്കത്തിന് ഇന്ന് തിരിതെളിയും

പാരീസ് : ലോക കായിക മാമാങ്കത്തിന് ഇന്ന് പാരീസിൽ തിരിതെളിയും. ഇന്ത്യൻ സമയം രാത്രി പതിനൊന്നിനാണ് ഒളിമ്പിക്സ് ഉദ്ഘാടന ചടങ്ങുകള്‍ തുടങ്ങുക.206 രാജ്യങ്ങളില്‍ നിന്നായി 10500 കായിക താരങ്ങള്‍ മത്സരങ്ങളിൽ പങ്കെടുക്കും .സെന്‍...
- Advertisment -

Most Popular

- Advertisement -