Wednesday, April 16, 2025
No menu items!

subscribe-youtube-channel

HomeNewsമദ്യപിച്ചുണ്ടായ തർക്കത്തിനിടെ...

മദ്യപിച്ചുണ്ടായ തർക്കത്തിനിടെ സുഹൃത്തിനെ കൊലപ്പെടുത്തി

തൃശ്ശൂർ : തൃശൂർ വാടാനപ്പള്ളിയിൽ മദ്യപിച്ചുണ്ടായ തർക്കത്തിനിടെ യുവാവിനെ സുഹൃത്ത് തലയ്ക്കടിച്ച് കൊലപ്പെടുത്തി. അടൂർ പടിഞ്ഞാറേത്തറ വീട്ടിൽ ദാമോദരക്കുറുപ്പിന്റെ മകൻ അനിൽകുമാർ (40) ആണ് മരിച്ചത്. സംഭവത്തിൽ ഇയാളുടെ സഹപ്രവർത്തകൻ കോട്ടയം കാഞ്ഞിരപ്പള്ളി സ്വദേശി ഷാജു ചാക്കോയെ (39) പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രത്രി 11.30ഓടെയായിരുന്നു സംഭവം.

തൃത്തല്ലൂർ മൊളുബസാറിലെ ഗോഡൗൺ ഡ്രൈവർമാരാണ് ഇരുവരും. ഇവർ വാടകയ്‌ക്ക് താമസിച്ചിരുന്ന കെട്ടിടത്തിൽ വച്ച് മദ്യപിക്കുകയും അതിനിടയിൽ ഉണ്ടായ തർക്കത്തിൽ അനിൽകുമാറിനെ സുഹൃത്ത് കെട്ടിടത്തിൽ നിന്നും താഴേക്ക് തള്ളിയിടുകയുമായിരുന്നു. പിന്നാലെ ചാടിയ ഷാജു ചാക്കോ സമീപത്തുണ്ടായിരുന്ന കല്ലു കൊണ്ട് തലക്കും നെഞ്ചിലും ഇടിക്കുകയായിരുന്നു. പ്രതി തന്നെ ഉടമയേ വിളിച്ച് കൊലപാതക വിവരം അറിയിക്കുകയായിരുന്നു. തലയ്‌ക്ക് ഗുരുതരമായി പരിക്കേറ്റ അനിൽകുമാറിനെ എങ്ങണ്ടിയൂരിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വഖഫ് നിയമം മുസ്ലിങ്ങള്‍ക്ക് എതിരല്ലെന്നും മുനമ്പം ഇനി രാജ്യത്ത് എവിടെയും ആവര്‍ത്തിക്കില്ലെന്നും –  കേന്ദ്രമന്ത്രി കിരണ്‍ റിജിജു

കൊച്ചി: വഖഫ് നിയമം മുസ്ലിങ്ങള്‍ക്ക് എതിരല്ലെന്നും മുനമ്പം ഇനി രാജ്യത്ത് എവിടെയും ആവര്‍ത്തിക്കില്ലെന്നും കേന്ദ്രമന്ത്രി കിരണ്‍ റിജിജു. മുനമ്പത്ത് നീതി ഉറപ്പാക്കും. ഏതെങ്കിലും ഒരു വിഭാഗത്തെ ലക്ഷ്യമിട്ടുള്ള നിയമ ഭേദഗതിയല്ല ഇത്. നിയമ...

മഴ : ഇന്ന് ആറ് ജില്ലകളിൽ‌ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്‌ക്ക് സാധ്യത. ആറ് ജില്ലകളിൽ കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് . തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകൾക്കാണ് യെല്ലോ അലർട്ട് ഉള്ളത്.ഒറ്റപ്പെട്ട...
- Advertisment -

Most Popular

- Advertisement -