മുംബൈ : രാജ്യത്തെ ഏറ്റവും സമ്പന്നൻ എന്ന സ്ഥാനം ഗൗതം അദാനിക്ക് .2024ലെ ഹുറൂൺ ഇന്ത്യ സമ്പന്നപട്ടികയിൽ ഒന്നാം സ്ഥാനത്താണ് ഗൗതം അദാനി. റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയെ പിൻതള്ളി ഒന്നാമതെത്തിയ അദാനിയുടെ ആകെ ആസ്തി 11.6 ലക്ഷം കോടി രൂപയാണ്. 10.1 ലക്ഷം കോടി രൂപയുമായി മുകേഷ് അംബാനി രണ്ടാം സ്ഥാനത്താണ്.
കഴിഞ്ഞ വർഷത്തെ കണക്കുപ്രകാരമാണ് ഹുറൂൺ ഇന്ത്യ സമ്പന്ന പട്ടിക തയ്യാറാക്കിയിരിക്കുന്നത്.ഏറ്റവും പ്രായം കുറഞ്ഞ സമ്പന്ന വ്യക്തി സെപ്‌റ്റോയിലെ 21 കാരിയായ കൈവല്യ വോറയാണ്. ഷാരൂഖ് ഖാൻ ആണ് ആദ്യമായി ഹുറുൺ ഇന്ത്യ റിച്ച് ലിസ്റ്റിൽ ഇടം നേടിയ ബോളിവുഡ് താരം.
രാജ്യത്ത് നിലവിൽ 334 ശതകോടീശ്വരൻമാരാണുള്ളത് .ചൈനയുടെ ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ 25% കുറവുണ്ടായപ്പോൾ ഇന്ത്യ 29% വർധനവ് രേഖപ്പെടുത്തിയെന്ന് ഹുറുൺ ഇന്ത്യയുടെ സ്ഥാപകനും ചീഫ് ഗവേഷകനുമായ അനസ് റഹ്മാൻ ജുനൈദ് പറഞ്ഞു.